HOME
DETAILS
MAL
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ നോട്ടക്ക് വന്‍ 'നേട്ടം'
backup
October 26 2019 | 19:10 PM
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയൊരു ശതമാനം ജനങ്ങളും തെരഞ്ഞെടുത്തത് നോട്ടയെ. 2014ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ നോട്ടയുടെ സാന്നിധ്യം കൂടുതലാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പറയുന്നത്.
ബി.ജെ.പി-ശിവസേന സഖ്യം അധികാരം പങ്കിടുമെങ്കിലും അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കാന്‍ കഴിയാതിരുന്നത് നോട്ടയുടെ സാന്നിധ്യമാണ്. 2014ല്‍ 4,60,741 വോട്ടര്‍മാരാണ് നോട്ടക്ക് വോട്ട് ചെയ്തതെങ്കില്‍ ഇത്തവണ അത് 7,42,134 പേരായി വര്‍ധിച്ചിട്ടുണ്ട്. പോള്‍ ചെയ്ത വോട്ടിന്റെ 1.35 ശതമാനം വരും നോട്ടയുടെ സാന്നിധ്യം. 288 നിയമസഭാ സീറ്റുകളില്‍ രണ്ടെണ്ണത്തിലാണ് നോട്ട കൂടുതലായി ഉണ്ടായത്. അതേസമയം സ്ഥാനാര്‍ഥികളുടെ വിജയത്തെ സ്വാധീനിക്കാന്‍ നോട്ടക്ക് കഴിഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."