എന്‍.ഡി.എ ആരെയും സ്വീകരിക്കും: തുഷാര്‍ വെള്ളാപ്പള്ളി
സുല്‍ത്താന്‍ ബത്തേരി: എന്‍.ഡി.എയിലേക്ക് മാണി മാത്രമല്ല ലീഗ് വന്നാലും സ്വീകരിക്കുമെന്ന് ബി.ഡി.ജി.എസ് കേന്ദ്രസമിതി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബത്തേരിയില്‍ ജില്ലാ, നിയോജക മണ്ഡലം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് മാധ്യമങ്ങലോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണി കുറ്റക്കാരനല്ലന്നും കുറ്റക്കാരനാണന്ന് ഒരു അന്വേഷണ റിപ്പോര്‍ട്ടിലും പറയുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം സര്‍ക്കാരിന്റെ ഇമേജിനെ ബാധിച്ചെന്നും സംഭവത്തില്‍ സര്‍ക്കാര്‍ കൃത്യസമയത്ത് ഇടപെട്ടില്ലന്നും തുഷാര്‍ ആരോപിച്ചു. കഴിഞ്ഞ രണ്ട് മാസം കൊണ്ട് അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളും മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും ഈ കാലയളവില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനം വിലയിറുത്താറായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം കേന്ദ്രസമിതി അംഗം അരയക്കണ്ടി സന്തോഷ്, സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് നെടുമങ്ങാട്, ജില്ലാ പ്രസിഡന്റ് എന്‍.കെ ഷാജി, ജില്ലാ സെക്രട്ടറി ആര് പുരുഷോത്തമന്, കെ.കെ രാജപ്പന്, കെ.ആര് കൃഷ്ണന് തുടങ്ങിയവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."