അന്തര്‍ദേശീയ ആദിവാസി ദിനാചരണം നാളെ ബത്തേരിയില്‍
കല്‍പ്പറ്റ: ഐക്യരാഷ്ട്രസഭയുടെ അന്തര്‍ദേശീയ ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി കേരളാ ആദിവാസി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ ബത്തേരിയില്‍ ആദിവാസി ദിനാചരണം സംഘടിപ്പിക്കും.
ആദിവാസി അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പെസാ നിയമം ഉടനടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പരിപാടിയില്‍ ആയിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി ദിവ്യ പാലുകുന്ന്, ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് മുണ്ടേരി, സെക്രട്ടറി സോമന്‍ കാപ്പിസെറ്റ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബത്തേരി ഡോണ്‍ ബൊസ്‌ക്കോ കോളജില്‍ നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക റാലിയോടൊണ് ആദിവാസി ദിനാചരണത്തിന് തുടക്കം കുറിക്കുക.
സ്വതന്ത്രമൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം ആദിവാസി മൂപ്പന്മാര്‍ തിരിതെളിയിച്ചതിനു ശേഷം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് മുണ്ടേരി അധ്യക്ഷനാകും. പെസ നിയമത്തിന്റെ പ്രാധാന്യം വിശദീകരിച്ച് എം ഗീതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി മുട്ടില്‍, ആദിവാസി ഫോറം സംസ്ഥാന പ്രസിഡന്റ് ലക്ഷ്മണന്‍, മാനന്തവാടി വിദേശ മദ്യഷാപ്പിനെതിരേ നടത്തുന്ന സമരത്തിന് നേതൃത്വം നല്‍കുന്ന മാക്കമ്മ പയ്യംമ്പള്ളി തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് 'നമ്മ എരുതെ' കലാസംഘത്തിന്റെ നേതൃത്വത്തില്‍ നാടന്‍പാട്ടുകളും തെരുവ് നാടകവും അരങ്ങേറും.c
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."