ഗെയ്ല്‍ വാതക പൈപ്പ്‌ലൈന്‍ മാര്‍ച്ചിനുള്ളില്‍
കൊച്ചി: ഗെയ്ല്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി, കൂടംകുളത്തുനിന്ന് വൈദ്യുതികൊണ്ടുവരാനുള്ള എടമണ്‍കൊച്ചി 400 മെഗാവാട്ട് ട്രാന്‍സ്മിഷന്‍ ലൈന്‍ എന്നിവ 2018 മാര്‍ച്ച് 31നുമുമ്പ് കമ്മിഷന്‍ ചെയ്യുമെന്ന് വ്യവസായവകുപ്പ് അഡീഷണല്‍ സെക്രട്ടറി പോള്‍ ആന്റണി.
സംസ്ഥാനത്തു വ്യവസായവല്‍ക്കരണത്തിന് ശക്തമായ നടപടികള്‍ കൈക്കൊള്ളാനാണ് സര്‍ക്കാരിന്റെ തീരുമാനം. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ.എം.എ) വജ്രജൂബിലിയാഘോഷങ്ങളും വാര്‍ഷിക അവാര്‍ഡ്ദാനവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന്റെ കരടുവ്യവസായനയം പ്രസിദ്ധപ്പെടുത്തി. ഇതുപരിശോധിച്ച് എല്ലാവരും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകും. സംസ്ഥാനത്തിന് അനിവാര്യമെന്നും മികച്ചവയെന്നും വിലയിരുത്തലോടെ മുന്നോട്ടുവച്ച പദ്ധതികള്‍ നടപ്പാക്കും. പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ എതിരഭിപ്രായങ്ങളും വിയോജിപ്പുകളും സര്‍ക്കാര്‍ പരിഗണിക്കുമെന്നും പോള്‍ ആന്റണി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവും ലഡാക് ലേ കാര്‍ഗില്‍ സ്വയംഭരണ ഗിരിവികസനസമിതി ഉപദേഷ്ടാവുമായ അംബാസഡര്‍ ഡോ. ദീപക് വോറ മുഖ്യപ്രഭാഷണം നടത്തി.
കെ.എം.എ പ്രസിഡന്റ് മാത്യു ഉറുമ്പത്ത് അധ്യക്ഷനായി. സണ്‍ടെക് ബിസിനസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സി.ഇ.ഒയുമായ കെ നന്ദകുമാറിന് ഐ.ടി ലീഡര്‍ഷിപ്പ് അവാര്‍ഡ് പോള്‍ ആന്റണി സമ്മാനിച്ചു. മാനേജ്‌മെന്റ് ലീഡര്‍ഷിപ് അവാര്‍ഡ് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജിന് പിന്നീടു സമ്മാനിക്കും.
കെഎംഎ വൈസ് ചെയര്‍മാന്‍ വിവേക് കൃഷ്ണ ഗോവിന്ദ്, സെക്രട്ടറി ആര്‍ മാധവ്ചന്ദ്രന്‍, അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ജിബു പോള്‍, കെഎംഎ മുന്‍ പ്രസിഡന്റ് ആര്‍ രാജ്‌മോഹന്‍നായര്‍, വജ്രജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പ്രസാദ് കെ പണിക്കര്‍, ക്യാപ്റ്റന്‍ കെ.സി സിറിയക്, ഷമിം റഫീഖ്, കെ.എസ് ജെയിംസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."