HOME
DETAILS

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  
backup
October 27 2019 | 04:10 AM

rain-yellow-alert-in-seven-districts

 

തിരുവനന്തപുരം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ ഏഴുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. ക്യാര്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ശക്തമായ മഴ ലഭിക്കാനിടയുള്ള പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

ബുധനാഴ്ചയോടെ തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിനടുത്തായി വീണ്ടും ന്യൂനമര്‍ദ്ദം രൂപം കൊള്ളുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് മുതല്‍ ബുധനാഴ്ച വരെ കേരളതീരത്തും തെക്കുകിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ്, മാലിദ്വീപ് മേഖലകളിലും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനിടയുണ്ട്. അതിനാല്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്. ശക്തമായ മഴയും ഇടിമിന്നലുമുണ്ടാകാം. ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം തെക്കന്‍ ജില്ലകളെയാണ് ബാധിക്കുക. ബുധനാഴ്ച കൊല്ലം, ഇടുക്കി ജില്ലകളില്‍ തീവ്രമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഈ ജില്ലകളില്‍ അന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

സ്ഥിതി സൂക്ഷ്മമായി നീരീക്ഷിച്ചുവരികയാണെന്നും മുന്നറിയിപ്പുകള്‍ ഗൗരവത്തിലെടുക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

rain.yellow alert in seven districts



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനപ്രിയ വെബ് ബ്രൗസര്‍ ക്രോം വില്‍ക്കാന്‍ ഗൂഗ്‌ളിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ്; ഉത്തരവിടാന്‍ ജഡ്ജിനോട് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ്

Tech
  •  22 days ago
No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  22 days ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  22 days ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  22 days ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  22 days ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  22 days ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  22 days ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  22 days ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  22 days ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  22 days ago