യുവതിയുടെ മാല പൊട്ടിച്ച യുവാവിനെ നാട്ടുകാര്‍ അടിച്ച് ആശുപത്രിയിലാക്കി
തുറവൂര്‍: ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ച യുവാവിനെ നാട്ടുകാര്‍ ശരിക്കും കൈകാര്യം ചെയ്തു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പാണാവള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കിഴക്കേപൂണിത്തറയില് സഹീര്‍ ഷാ (37)യാണ് പരിക്കേറ്റ് തുറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.കഴിഞ്ഞ ദിവസം വൈകിട്ട് 6.30ന് ദേശീയ പാതയില്‍ തുറവൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു സംഭവം. പുത്തന്‍കാവ് സ്വദേശി രതീഷിന്റെ ഭാര്യ ദിവ്യ യുടെ കഴുത്തില്‍ കിടന്ന രണ്ടുപവന്റെ മാലയാണ് പൊട്ടിച്ചത്. ബൈക്കിലെത്തിയ സഹീര്‍ ദേശീയപാതയോരത്തുകൂടി ജോലി കഴിഞ്ഞു വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ദിവ്യയുടെ മാല പൊട്ടിച്ചു കടന്നു കളയാന്‍ ശ്രമിച്ചു.ഇവര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പിന്നാലെ എത്തിയ കാര്‍ യാത്രികര്‍ ബൈക്കിന് മുന്നില്‍ കാര്‍ നിറുത്തി.ഇതോടെ ബൈക്ക് നിയന്ത്രണംതെറ്റി മറിഞ്ഞു. താഴെ വീണ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടി കൂടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി കൈകാര്യം ചെയ്തു. ആള്‍കൂട്ടം കണ്ട് ദേശീയപാതയില്‍ വാഹനങ്ങള്‍ നിര്‍ത്തിയതോടെ ഗതാഗതവും തടസ്സപ്പെട്ടു. വിവരം അറിഞ്ഞ് കുത്തിയതോട് സി.ഐ.പി.ജി. മധു ,എസ്.ഐ.കെ.മധു എന്നിവര്‍ സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാരുടെ മര്‍ദ്ധനമേറ്റ് യുവാവ് അവശനിലയിലായി. തുടര്‍ന്ന് പോലിസ് ജീപ്പില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുത്തിയതോട് പോലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."