സൗഹാര്‍ദ്ദ സന്ദേശവുമായി പൊന്നാട് എസ്.എന്‍.ഡി.പിയുടെ നോമ്പ് തുറ
മണ്ണഞ്ചേരി : സാഹോദര്യത്തിന്റെ സന്ദേശം വിളംമ്പരം ചെയ്ത് ശ്രീനാരായണീയര്‍ വിശ്വാസികളെ നോമ്പ് തുറപ്പിക്കാന്‍ എത്തിയത് മതമൈത്രിയുടെ ഉത്തമ ഉദാഹരണമായി.
എസ്.എന്‍.ഡി.പി 600ാം നമ്പര്‍ ശാഖാകമ്മറ്റിയുടെ നേതൃത്വത്തിലാണ് പൊന്നാട് മുഹിയുദ്ദീന്‍ ജുമാമസ്ജിദില്‍ എത്തി വൃതാനുഷ്ടാനികളെ നോമ്പ് തുറപ്പിച്ചത്.
നെയ്പ്പത്തിരി,ഇറച്ചിക്കറി,ഈന്തപ്പഴം,ചായ,കഞ്ഞി തുടങ്ങിയ വിഭവങ്ങളാണ് എസ്.എന്‍.ഡി.പി ഭാരവാഹികള്‍ ഒരുക്കിയത്.എസ്.എന്‍.ഡി.പി അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.എന്‍ പ്രേമാനന്ദന്‍ വിശ്വാസികള്‍ക്ക് കഞ്ഞി നല്‍കി നോമ്പ് തുറപ്പിച്ചു.ഇത് രണ്ടാം തവണയാണ് ശ്രീനാരയണീയര്‍ പൊന്നാട് മുഹിയുദ്ദീന്‍ ജുമാമസ്ജിദില്‍ എത്തി നോമ്പ് തുറപ്പിക്കുന്നത്.കഴിഞ്ഞ തവണ അമ്പലപ്പുഴ പാല്‍പ്പായസമായിട്ടാണ് വന്നത്.
നോമ്പ് തുറക്കുന്നതിന് മുമ്പ് തന്നെ ശാഖാഭാരവാഹികള്‍ പളളിയിലെത്തിയിരുന്നു.മഹല്ല് പ്രസിഡന്റ് സി.സി നിസാര്‍,പള്ളി ഇമാം മുഹമ്മദ് ഹനീഫ് ബാഖവി,ജനറല്‍ സെക്ക്രട്ടറി എം.കെ സെയ്ദ് മുഹമ്മദ്,വൈസ് പ്രസിഡന്റ് മാഹീന്‍ മംഗലപ്പള്ളി,സെക്രട്ടറി റഫീഖ് നെല്ലിക്കല്‍,കമ്മറ്റിയംഗങ്ങളായ ഷറഫുദ്ദീന്‍ നടുവത്തേഴത്ത്,കബീര്‍ കറ്റാനം എന്നിവര്‍ ചേര്‍ന്ന് ശാഖായോഗം ഭാരവാഹികളെ സ്വീകരിച്ചു.
എസ്.എന്‍.ഡി.പി യൂണിയന്‍ കൗണ്‍സിലര്‍ സി.പി രവീന്ദ്രന്‍,ശാഖാകമ്മറ്റി പ്രസിഡന്റ് പി.വി മുരളി സെക്രട്ടറി പി.ഡി രാജപ്പന്‍,വൈസ് പ്രസിഡന്റ് പി.കെ ഭാസുരന്‍ കമ്മററി അംഗങ്ങളായ പി.പി ജിലാമോന്‍,പി.എന്‍.ബാബു,ചക്രപാണി എന്നിവരാണ് നോമ്പ് തുറക്ക് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."