HOME
DETAILS

വാളയാര്‍ പീഡനക്കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി പൊലിസ്

  
backup
October 27 2019 | 04:10 AM

keralam-valayar-case-police-ready-to-give-appeal

തൃശൂര്‍: വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി പൊലിസ്. ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചതായി തൃശൂര്‍ റേഞ്ച് ഡി.എ.ജി എസ് സുരേന്ദ്രന്‍ പറഞ്ഞു. വിധിപ്പകര്‍പ്പ് കിട്ടിയ ഉടനെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായി വ്യക്തമായിട്ടും വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടത് പൊലിസിന്റെയും ,പ്രേസിക്യൂഷന്റെയും വീഴ്ച്ച മൂലമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. സാക്ഷികളെ എത്തിക്കുന്നതിലും, അറസ്റ്റ് ചെയ്യപെട്ട പ്രതികളാണ് കുറ്റം ചെയ്തതെന്ന് കോടതിയില്‍ തെളിയിക്കുന്നതിലും പ്രേസിക്യൂഷന്‍ പരാജയപെട്ടതാണ് പ്രതികളെ വെറുതെ വിടാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

2017ലാണ് 11ഉം ഒമ്പതും വയസ്സുള്ള സഹോദരിമാരെ ഒന്നര മാസത്തിന്റെ ഇടവേളയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുവരും ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. പ്രകൃതി വിരുദ്ധ പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടിയുടെ മലദ്വാരത്തില്‍ ഉണ്ടായ ഗുരുതര മുറിവുകളുടെ ചിത്ര സഹിതമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഫോറന്‍സിക്ക് സര്‍ജന്‍ തയ്യറാക്കിയത്. കുട്ടി പീഡനത്തിന് ഇരയായി എന്നതില്‍ ഇതില്‍പരം തെളിവുകളുടെ ആവശ്യമില്ലെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജറായ രഞ്ജിത്ത് കൃഷ്ണ എന്ന അഭിഭാഷകന്‍ തന്നെ പറയുന്നു.

കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പടെ അഞ്ചുപേരാണ് പ്രതികള്‍. വി മധു, എം മധു, ഷിബു എന്നീ പ്രതികളെയാണ് പാലക്കാട് പോക്‌സോ കോടതി വെറുതെവിട്ടത്. മൂന്നാം പ്രതിയെ തെളിവില്ലാത്തതിനാല്‍ കോടതി നേരത്തേ തന്നെ വെറുതെവിട്ടിരുന്നു. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്. ഇതില്‍ നവംബര്‍ 15നു വിധി പറയുമെന്നാണു സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago