HOME
DETAILS

സമൂഹത്തില്‍ നിയമസാക്ഷരത പരമപ്രധാനം: മന്ത്രി തോമസ് ഐസക്

  
backup
June 24 2017 | 19:06 PM

%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4

ആലപ്പുഴ: അവകാശാധിഷ്ഠിതമായ സമൂഹത്തില്‍ നിയമസാക്ഷരത പരമപ്രധാനമാണെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ജില്ലാ നിയമസേവന അതോറിട്ടി ആലപ്പുഴ നഗരസഭയുമായി ചേര്‍ന്ന് നടപ്പാക്കുന്ന തെളിമ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസന കാര്യങ്ങളില്‍ പൗരന്റെ പങ്ക് അവകാശമാണിന്ന്. ഒരു സര്‍ക്കാരിന്റേയും ഔദാര്യമല്ല. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് പണം ലഭിക്കാതായിട്ട് ആറുമാസം കഴിഞ്ഞു. ഇത്തരം അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ നിയമസേവന സമിതികളുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സാക്ഷരത പ്രസ്ഥാനം, ജനകീയാസൂത്രണം പോലെ ബഹുജന വിദ്യാഭ്യാസ യജ്ഞമായി ഇതുമാറണം. സമൂഹത്തില്‍ നിയമവാഴ്ചയില്ലെങ്കില്‍ മുകളില്‍ നിന്ന് അടിച്ചേല്‍പിക്കുന്നതാകും നിയമം.
സേവനാവകാശം നിലവില്‍ ഉണ്ടെങ്കിലും ആശയറ്റ നിലയില്‍ ഒരു കര്‍ഷകന്റെ നിര്‍ഭാഗ്യകരമായ ആത്മഹത്യ ഉണ്ടാകുന്നു. വില്ലേജ് ഓഫീസ് മുതല്‍ അദ്ദേഹത്തിന് വിവരങ്ങള്‍ നല്കിയിരുന്നെങ്കില്‍ അതൊഴിവാകുമായിരുന്നു. സമൂഹത്തില്‍ അഭിപ്രായം സ്വരൂപിക്കുന്ന പഞ്ചായത്തംഗങ്ങള്‍ മുതലുള്ളവരെ നിയമസാക്ഷരതരാക്കുന്നതിലൂടെ ഇതിന് പരിഹാരം കാണാനാകുമെന്ന് ധനമന്ത്രി പറഞ്ഞു.എതൊരു ഭരണാധികാരിയിലും നിക്ഷിപ്തമായ ധര്‍മം പൗരന് നീതി ലഭ്യമാക്കുകയെന്നതാണെന്നും നീതിന്യായ വ്യവസ്ഥയുടെ പൂര്‍ത്തീകരണമാണ് ഭരണഘടന വിവക്ഷിക്കുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ ജസ്റ്റിസ് സി.കെ. അബ്ദുള്‍റഹീം ചൂണ്ടിക്കാട്ടി.
നിയമസാക്ഷരത എല്ലാ ജനങ്ങളിലും എത്തിക്കണമെന്ന് ഭരണഘടന ഊന്നിപ്പറയുന്നു. വിവേചന സഹായ പ്രവര്‍ത്തനം നടപ്പാക്കണം. നീതിന്യായ വ്യവസ്ഥയിലേക്ക് ഓരോ പൗരനും എത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ജഡ്ജി കെ.എം. ബാലചന്ദ്രന്‍ ആധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.സി. വേണുഗോപാല്‍ എം.പി. ലോഗോ പ്രകാശനം ചെയ്തു. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് കൈപ്പുസ്തകം പ്രകാശനവും ചെയ്തു. ജില്ലാ പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ്, ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ സി.വി. ലുമുംബ, ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്  റ്റി.ജി. സനല്‍കുമാര്‍, തെളിമ കോഓര്‍ഡിനേറ്റര്‍ എ.എ. റസാഖ് എന്നിവര്‍ പ്രസംഗിച്ചു.
നിയമസേവന അതോറിട്ടി സെക്രട്ടറിയായ സബ് ജഡ്ജ് വി. ഉദയകുമാര്‍ പദ്ധതി വിശദീകരിച്ചു. എം.എ.സി.ടി ജഡ്ജ് സോഫി തോമസ് സ്വാഗതവും സെക്രട്ടറി കെ.ടി. അനീഷ് മോന്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago