പനി മരണങ്ങള്‍ക്ക് കാരണം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെന്ന് മന്ത്രി സുധാകരന്
മുഹമ്മ: പനി മരണങ്ങള്‍ക്ക് കാരണം സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെകരുതലിന്റെ കുറവാണെന്ന് മന്ത്രി ജി.സുധാകരന്. ക്ലീന്‍ കഞ്ഞിക്കുഴി പദ്ധതിയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴക്കാലം തുടങ്ങുന്നത് മുന്‍കൂട്ടി കണ്ട് ശുചീകരണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നതാണ് പനിമരണങ്ങള്‍ക്ക് വഴി യൊരുക്കിയത്. അല്ലാതെ ആരോഗ്യ വകുപ്പിന്റെ വീഴ്ചയല്ല. പഞ്ചായത്ത് നഗര പാലിക നിയമം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ബൈബിളാണ്. അത് വായിക്കാത്ത ജന പ്രതിനിധികള്‍ ഉണ്ടാകരുത്.
അധികാരങ്ങള്പ്രയോഗിക്കാന് ഒരു സര്‍ക്കാരിന്റെയും സമ്മതം വേണ്ട. കുടുംബശ്രീക്കാര് വീടുകളില്‍നിന്ന് പുറത്തിറങ്ങി പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി ജി.സുധാകരന് പറഞ്ഞു. മന്ത്രി പി.തിലോത്തമന് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."