ഡി.എം വിംസിന് ഇ.എസ്.ഐ അംഗീകാരം
കല്‍പ്പറ്റ: ഡി.എം വിംസ് ആശുപത്രിക്ക് ഇ.എസ്.ഐ അംഗീകാരം. ജില്ലയില്‍ ആദ്യമായാണ് ഒരു ആശുപത്രിയില്‍ ഇ.എസ്.ഐ എംപാനല്‍മെന്റ് ലഭ്യമാകുന്നത്. തൊഴില്‍മേഖലകളില്‍ നിന്നുമുണ്ടാകുന്ന സ്ഥായിയായതോ താല്‍കാലികമായതോ ആയ അപകടങ്ങള്‍ സംഭവിച്ചവര്‍ക്കും സ്ഥിരമായി അസുഖമുള്ളവര്‍ക്കും ഗുരുതരമായ രോഗാവസ്ഥകളെ അഭിമുഖീകരിക്കേണ്ടി വന്നവര്‍ക്കും സൗജന്യ ചികിത്സാനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള പൂര്‍ണ സംരക്ഷണമാണ് ഇ.എസ്.ഐ സംവിധാനത്തിലൂടെ ലഭ്യമാകുന്നത്.
ഇതിന് പുറമെ അത്യാഹിത വിഭാഗത്തിലെയോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെയോ ചികിത്സകള്‍ക്കും ഇ.എസ്.ഐയുടെ ആനുകൂല്യം ലഭിക്കും. ഹൃദ്രോഗം, ന്യൂറോസര്‍ജറി, യൂറോളജി, വൃക്കരോഗം, ഉദര-കരള്‍രോഗം, പ്ലാസ്റ്റിക് സര്‍ജറി, കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ തുടങ്ങിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കാണ് ഇ.എസ്.ഐ അംഗീകാരം ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
ഒരു മാസത്തിനുള്ളില്‍ ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലും ഇ.എസ്.ഐ അംഗീകാരം ഡി.എം വിംസിന് ലഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിമുക്തഭടന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ ആരോഗ്യപരിരക്ഷ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ഇ.സി.എച്ച്.എസ് അംഗീകാരം ഡി.എം വിംസിന് നേരത്തെ ലഭിച്ചിട്ടുണ്ട്. കാരുണ്യ ബെനവലന്റ് സ്‌കീമിന്റെയും ആര്‍.എസ്.ബി വൈ പദ്ധതിയുടെയും ആനുകൂല്യങ്ങളും വിംസില്‍ ലഭിക്കുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഇ.എസ്.ഐ ജില്ലാ ഡിസ്‌പെന്‍സറിയിലെ അസിസ്റ്റന്റ് ഇന്‍ഷൂറന്‍സ് മെഡിക്കല്‍ ഓഫിസര്‍ ഡോ. നീതു ശിവരാമന്‍, ഡി.എം വിംസ് ഹോസ്പ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, ചീഫ് അഡ്മിനിട്രേറ്റീവ് ഓഫിസര്‍ കെ.ടി ദേവാനന്ദ്, ഇന്‍ഷൂറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ കെ.എന്‍ സാജിത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."