വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടന്നു: രമേശ് ചെന്നിത്തല
കണ്ണൂര്‍: വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൊലിസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നും സര്‍ക്കാരിന് ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ചെന്നിത്തല പറഞ്ഞു. പൂര്‍ണ പരാജയമാണ് കേസിലുണ്ടായതെന്നും ഇതില്‍ ഉത്തരവാദികളായ ആളുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേസ് ശരിയായ നിലയില്‍ മുന്നോട്ടു കൊണ്ടു പോകാനുള്ള നടപടിയുണ്ടാവണം. പ്രതികള്‍ക്ക് ഉയര്‍ന്ന ശിക്ഷ വാങ്ങികൊടുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നും ചെന്നിത്തല വ്യക്തമാക്കി.
2017ലാണ് 11ഉം ഒമ്പതും വയസ്സുള്ള സഹോദരിമാരെ ഒന്നര മാസത്തിന്റെ ഇടവേളയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുവരും ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."