അടിസ്ഥാന സൗകര്യങ്ങളില്ലാതെ കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രി
അഞ്ചല്‍: കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തിച്ചികിത്സ തുടങ്ങുമെന്ന ആധികൃതരുടെ വാഗ്ദാനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ ഇതിനുള്ള പ്രാഥമിക നടപടികള്‍ പോലും ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ല.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തും ആശുപത്രിയുടെ ചുമതലയുളള അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. സാമൂഹികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. ലക്ഷങ്ങള്‍ മുടക്കി കെട്ടിടങ്ങള്‍ നിര്‍മിച്ചതു മാത്രമാണ് ഇതുവരെ ചെയ്തത്.
ആറ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും 11 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാരും ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഒരു മെഡിക്കല്‍ ഓഫീസറുമാണ് ആകെ ഇവിടുളളത്. ഡോക്ടറുടെ സേവനം ഒഴിച്ചാല്‍ മറ്റുള്ളവര്‍ രോഗികളെ ശ്രദ്ധക്കാറേ ഇല്ല. ഇവരെല്ലാം മുഴുവന്‍ സമയവും സബ്സെന്റര്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഫീല്‍ഡിലായിരിക്കും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വല്ലപ്പോഴുമേ വരാറുള്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. താത്കാലിക ജീവനക്കാരാണ് ആശുപത്രിയിലെ ജോലികള്‍ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."