കശുമാവ് കൃഷിയുമായി അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്
അഞ്ചല്‍: കശുമാവ് കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിയുമായി അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ 4.80 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ആര്‍.പി.എല്‍ എസ്റ്റേറ്റിലെ തരിശുകിടക്കുന്ന ഭൂമിയിലാണ് ആവശ്യമായ സ്ഥലം കണ്ടെത്തുന്നത്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൃത്യമായി തൊഴില്‍ നല്‍കുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. ആവശ്യക്കാര്‍ക്ക് സൗജന്യമായി തൈ എത്തിച്ചുനല്‍കാനും പദ്ധതിയുണ്ട്. അധികം പൊക്കം വയ്ക്കാതെ തഴച്ചുവളരുന്നതും അത്യുല്പാദന ശേഷിയുമുളള മുന്തിയ ഇനം തൈകളാണ് നല്‍കുന്നത്. ആര്‍.പി.എല്‍ എസ്റ്റേറ്റിനുളളില്‍ 15 ഹെക്ടറിലെ കശുമാവ് ഇപ്പോള്‍ വിളവെടുപ്പിന് പാകമായി കിടക്കുകയാണ്. ഓരോവര്‍ഷവും മുതല്‍ മുടക്കില്ലാതെ ലക്ഷങ്ങളാണ് ഈ ഇനത്തില്‍ കമ്പനിക്ക് ലാഭം. വിളവിറക്കിയാല്‍ മൂന്നാം വര്‍ഷം മുതല്‍ വരുമാനം വന്നുതുടങ്ങുമെന്നതും മറ്റ് തുടര്‍ചിലവുകളില്ലെന്നതും കശുമാവിന്‍ കൃഷി വ്യാപനത്തിന് പ്രോത്സാഹനമാകുന്നു. എസ്റ്റേറ്റിനുളളില്‍ ഈ വര്‍ഷം രണ്ടായിരം പുതിയ തൈകളാണ് വച്ചുപിടിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. പവര്‍ഗ്രിഡ് ലൈന്‍ കടന്നുപോകുന്നതും റബര്‍ കൃഷിക്ക് അനുയോജ്യമല്ലാത്തതും തരിശുകിടക്കുന്നതുമായ ഭൂമിയാണ് ഇതിന് പ്രയോജനപ്പെടുത്തുന്നത്. വന്യമൃഗങ്ങളുടെ ശല്യം ഏറിയ ഭാഗങ്ങളിലും തൈ വെച്ചുപിടിപ്പിക്കുന്നുണ്ട്. റബര്‍ കൃഷി ലാഭകരമല്ലാത്ത അവസരത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. വിളവെടുപ്പിനായി ഓരോ വര്‍ഷവും കരാറുകാരെ ചുമതലപ്പെടുത്തുന്നതിനാല്‍ മേല്‍നോട്ടം ഇവരായിരിക്കും. അതിനാല്‍ കൃഷി സംരക്ഷണത്തിനും ചെലവ് വരില്ല. 4.80 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിയത്. കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമായ കൊല്ലത്ത് പദ്ധതി പുതിയ ചുവടുവയ്പ്പാകും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഈ പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."