HOME
DETAILS
MAL
മാവോയിസ്റ്റ് ഭീഷണി; മഞ്ചൂര്‍ വനത്തില്‍ പരിശോധന നടത്തി
backup
August 06 2016 | 00:08 AM
ഗൂഡല്ലൂര്‍: മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ പൊലിസ് പരിശോധന നടത്തി.
ഊട്ടിക്കടുത്ത മഞ്ചൂര്‍ വനമേഖലയിലാണ് മഞ്ചൂര്‍ സി.ഐ രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ ഉള്‍വനത്തില്‍ ഏറുമാടം കണ്ടെത്തിയിരുന്നു. ഇതോടെ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
സമീപത്തെ വീടുകളിലും മറ്റും പൊലിസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇത് മാവോയിസ്റ്റുകള്‍ സ്ഥാപിച്ചതാകാമെന്നാണ് പൊലിസ് സംശയിക്കുന്നത്. ഇവിടെ പൊലിസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഞ്ചൂര്‍ വനമേഖലയിലെ അപ്പര്‍ഭവാനി, കോരകുന്ദ, മുള്ളി, കിണ്ണകോരൈ തുടങ്ങിയ ഗ്രാമങ്ങളിലും പരിശോധന നടത്തി. നിരീക്ഷണത്തിനായി മഞ്ചൂര്‍ ടൗണില്‍ കഴിഞ്ഞ ദിവസമാണ് കാമറകള്‍ സ്ഥാപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."