ജൂലൈ മൂന്നിനകം ആക്രിസാധനങ്ങള്‍ നീക്കം ചെയ്യണമെന്ന്
പട്ടാമ്പി: ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കുമിഞ്ഞ്കൂടികിടക്കുന്ന ആക്രിസാധനങ്ങള്‍ അടുത്തമാസം മൂന്നിനകം നീക്കം ചെയ്യണമെന്ന് അവലോകനയോഗത്തില്‍ വ്യക്തമാക്കി. നീക്കം ചെയ്യാത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കാന്‍ തീരുമാനമായി. യോഗത്തില്‍ മുഹമ്മദ് മുഹ്സിന് എം.എല്‍.എ അധ്യക്ഷനായി. ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന്്് എം.എല്‍.എ പറഞ്ഞു.
പഞ്ചായത്തില്‍ ഇതിന്റെ ഭാഗമായി ഡ്രൈഡേ ആചരിച്ചു. വരുംദിവസങ്ങളില്‍ എന്‍.എം.എച്ചമ്മിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ തുടങ്ങാനും തീരുമാനമായി. ഓരോ വാര്‍ഡിലും പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്്്. പഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍, സബ് കലക്ടര്‍ പി.ബി നൂഹ്, ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി കെ.എം സൈതാലി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."