സ്ത്രീകള്‍ വരുന്നത് സംബന്ധിച്ചല്ല ബി.ജെ.പിയുടെ സമരം, ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെയാണ്: ടോണ്‍ മാറ്റിപ്പിടിച്ച് ശ്രീധരന്‍പിള്ള
കോഴിക്കോട്: ശബരിമല വിഷയത്തില്‍ മലക്കംമറിഞ്ഞ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സ്ത്രീകള്‍ വരുന്നത് സംബന്ധിച്ചല്ല ബി.ജെ.പിയുടെ സമരമെന്ന് ശ്രീധരന്‍പിള്ള മാധ്യമങ്ങളോടു പറഞ്ഞു. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെയാമ് തങ്ങളുടെ പോരാട്ടമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
രാജ്യം മാത്രമല്ല, ലോകം തന്നെ ഉറ്റുനോക്കുന്ന മനുഷ്യാവകാശ ലംഘനമാണ് ശബരിമലയില്‍ നടക്കുന്നത്. അറസ്റ്റ് സംബന്ധിച്ച് സുപ്രിംകോടതി മുന്‍പ് പുറപ്പെടുവിച്ച വിധിയെല്ലാം കാറ്റില്‍പ്പറത്തിയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നത്. ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ അറസ്റ്റ് ഒഴിവാക്കാമെന്ന് വിധിയുള്ളതാമ്. എന്നിട്ടും പൊലിസ് അറസ്റ്റ് നടപടിയെ ദുരുപയോഗം ചെയ്യുന്നു. സര്‍ക്കാര്‍ പറയുന്നതു പോലെ ചെയ്യുകയാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.
അയ്യപ്പദര്‍ശനത്തിനു ശേഷം തിരിച്ചിറങ്ങിയവരെ പൊലിസ് പ്രകോപിപ്പിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം.
കെ. സുരേന്ദ്രനും കടകംപള്ളി സുരേന്ദ്രന്റെ ശ്രീനാരായണധര്‍മ്മ സമുദായത്തില്‍പ്പെട്ടയളാണ്. പുല സംബന്ധിച്ച് കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ്. കുടുംബാഗങ്ങള്‍ മരണപ്പെട്ട് 11 ദിവസം കൊണ്ട് പുല അവസാനിക്കുമെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ടല്ലോയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അത് അംഗീകരിച്ച് തെറ്റുതിരുത്താന്‍ മന്ത്രി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."