ദേശീയ സ്പീഡ് ഐസ് സ്‌കേറ്റിങില്‍ സിനാന് അഭിമാന നേട്ടം
പാറക്കടവ്: കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന ദേശീയ സ്പീഡ് ഐസ് സ്‌കേറ്റിങ് മത്സരത്തില്‍ രണ്ടു വെങ്കല മെഡല്‍ നേടി സിനാന്‍ അഭിമാനമായി. 2018-19 ടീം ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള സെലക്ഷനും ചെക്യാട് വയല്‍ പീടികയില്‍ മഹമൂദിന്റെയും നജ്മുന്നിസയുടേയും മകനായ ഈ പതിമൂന്നുകാരന് ലഭിച്ചു. പെരിങ്ങത്തൂര്‍ മൗണ്ട് ഗൈഡ് വിദ്യാര്‍ഥിയാണ് സിനാന്‍.
നേരത്തേ കോയമ്പത്തൂരിലെ എസ്.എസ്.എസ്.എ 2017 ടാലന്റ് ഹണ്ട് സ്പീഡ് സ്‌കേറ്റിങ് മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്പീഡ് സ്‌കേറ്റിങ് അക്കാദമിയായ കോയമ്പത്തൂരിലെ എസ്.എസ്.എസ്.എയില്‍ നടന്ന രാജ്യാന്തര മത്സരത്തില്‍ ആദ്യമായാണ് അണ്ടര്‍ 13 ഇനത്തില്‍ ഒരു വിദ്യാര്‍ഥി കേരളത്തെ പ്രതിനിധാനം ചെയ്ത് വെങ്കല മെഡല്‍ നേടിയതും സിനാനായിരുന്നു. കൊച്ചി ലുലു സ്പാര്‍ക്കീസില്‍ നടന്ന സംസ്ഥാനതല ജൂനിയര്‍ ഓപ്പണ്‍ ഷോര്‍ട്ട് ട്രാക്ക് ഐസ് സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയാണ് സിനാന്‍ രാജ്യാന്തര മത്സരത്തിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി നിരവധി മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. പഠനത്തിലും മികവു പുലര്‍ത്തുന്ന ഈ മിടുക്കന്‍ കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ജില്ലയിലെ ജൂനിയര്‍ വിഭാഗത്തിലെ (അണ്ടര്‍ 12) ഏറ്റവും വേഗതയേറിയ സ്‌കേറ്റിങ് അത്‌ലറ്റ് താരവുമായിരുന്നു. സ്‌കേറ്റിങ്ങിനോടൊപ്പം തൈക്വാന്‍ഡോ മത്സരത്തിലും സംസ്ഥാന-ജില്ലാ തലത്തില്‍ പങ്കെടുത്ത് നിരവധി മെഡലുകള്‍ വാരിക്കൂട്ടി നാടിന് അഭിമാനമായിരുന്നു. കഴിഞ്ഞവര്‍ഷം കാസര്‍കോട് നടന്ന ഓള്‍ കേരള ഒപ്പണ്‍ സി.ബി.എസ്.ഇ തൈക്വാന്‍ഡോ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയത് സിനാനായിരുന്നു. ഐസ് സ്‌കേറ്റിങ് ദേശീയ ടീം കോച്ചായ അദ്യുത് ടാവാഡെയുടെ നിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ പരിശീലനം നല്‍കി അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുപ്പിക്കാനൊരുങ്ങുകയാണ് മകന്റെ കഴിവ് കണ്ടെത്തി പ്രോത്സാഹനം നല്‍കുന്ന പിതാവ് വി.പി മഹമൂദ് .
വരാനിരിക്കുന്ന മത്സരത്തില്‍ രാജ്യത്തിന് അഭിമാനമായ കായികലോകത്തെ ഭാവി താരമാകുന്ന പ്രതീക്ഷയിലാണ് നാട്ടുകാരും അധ്യാപകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."