HOME
DETAILS

ചെങ്ങോടുമലയില്‍ ക്വാറി വേണ്ടെന്ന് കായണ്ണ ഗ്രാമസഭയും

  
backup
November 19 2018 | 05:11 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%8b%e0%b4%9f%e0%b5%81%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%b5

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിന് പുറമെ കായണ്ണ ഗ്രാമ പഞ്ചായത്തിലും ചെങ്ങോടുമല കരിങ്കല്‍ ഖനനത്തിനേതിരെയുളള പ്രതിഷേധം ശക്തമാവുന്നു. കായണ്ണ ഗ്രാമ പഞ്ചായത്ത് 12ാം വാര്‍ഡ് ഗ്രാമസഭയില്‍ ചെങ്ങോടുമലയിലെ ഖനത്തിനെതിരെ സി.എം. ബിജു അവതരിപ്പിച്ച പ്രമേയം എതിരില്ലാതെ അംഗീകരിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാര്‍ ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച്ച കാലത്തു തന്നെ നമ്പ്രത്തുമ്മല്‍ യമുന അങ്കണ്‍വാടിയിലെത്തിയിരുന്നു. കായണ്ണ ഗ്രാമ പഞ്ചായത്തിലെ പയറ്റാഴിഭാഗത്തുള്ള 300 ഏക്കറോളം വരുന്ന പാടശേഖരത്തിലേക്കുള്ള മൂന്ന് പ്രധാന നീരൊഴുക്കുകള്‍ ഉദ്ഭവിക്കുന്നത് ചെങ്ങോടുമലയില്‍ നിന്നാണ്. പാറപൊട്ടിക്കുമ്പോഴുള്ള കരിങ്കല്‍ ചീളുകള്‍, പാറപ്പൊടി എന്നിവ വയലിലേക്ക് ഒലിച്ചെത്തുന്നതോടെ വയലുകളും നെല്‍ക്കൃഷിയും ക്രമേണ ഇല്ലാതാകും. പാറ പൊട്ടിച്ച് ചെങ്ങോട് മല ഇല്ലാതാകുന്നതോടെ ഈ ഭാഗത്തേക്കുള്ള നീരൊഴുക്ക് വന്‍തോതില്‍ കുറയും, അതുകൊണ്ട് ഒരു കാരണവശാലും ചെങ്ങോടുമലയില്‍ ഖനനം അനുവദിക്കരുതെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. എം. രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ലിനീഷ് നരയംകുളം, എ. കെ. പ്രഭീഷ്, ടി. എം. രാജേഷ്, ടി. കെ. പ്രബീഷ്, ബിജു കുനിയില്‍, ആദര്‍ശ് ശശി, സുരേഷ് ചീനിക്കല്‍, ടി. പി. സുധീഷ് എന്നിവര്‍ നേതൃത്വം നല്‍കി. കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നാല് വാര്‍ഡുകളിലെ ഗ്രാമസഭ നേരത്തെ ക്വാറിവിരുദ്ധ പ്രമേയം പാസാക്കിയിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago