കഞ്ഞിപ്പുര-മൂടാൽ ബൈപാസ് യാഥാർഥ്യമാക്കണം: ജിദ്ദ-വളാഞ്ചേരി മുനിസിപ്പൽ കെഎംസിസി
ജിദ്ദ : വളാഞ്ചേരി വട്ടപ്പാറയിൽ വർധിച്ചു വരുന്ന അപകട പരമ്പരക്ക് അറുതി വരുത്താൻ കഞ്ഞിപ്പുര - മൂടാൽ ബൈപാസ് ഉടൻ യാഥാർഥ്യമാക്കണമെന്ന് ജിദ്ദ - വളാഞ്ചേരി മുനിസിപ്പൽ കെഎംസിസി കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ട വട്ടപ്പാറയിൽ അപകടം ഒഴിവാക്കാൻ വേണ്ടി കഴിഞ്ഞ യു. ഡി. എഫ് സർക്കാർ ആരംഭിച്ച കഞ്ഞിപ്പുര - മൂടാൽ ബൈപാസ് പദ്ധതി ഇടതു സർക്കാർ അട്ടിമറിച്ചതിൽ യോഗം പ്രതിഷേധിച്ചു.
ഇക്കാര്യത്തിൽ വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന സമര - പ്രക്ഷോഭ പരിപാടികൾക്ക് യോഗം ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു. ഷറഫിയ്യയിൽ വെച്ച് നടന്ന യോഗം കോട്ടക്കൽ മണ്ഡലം കെഎംസിസി ട്രെഷറർ പി. ഇബ്രാഹിം ഹാജി ഉത്ഘാടനം ചെയ്തു. വളാഞ്ചേരി മുനിസിപ്പൽ കെഎംസിസി പ്രസിഡന്റ് ജാഫർ നീറ്റുകാട്ടിൽ അധ്യക്ഷത വഹിച്ചു. ഹംസ വട്ടപ്പാറ, മജീദ് പുളിക്കപ്പറമ്പിൽ, ബാവനു പരവക്കൽ, ബഷീർ കുളമങ്കലം, സാബിർ താഴങ്ങാടി, നാസർ ചങ്ങമ്പള്ളി, ടി.പി. ഷമീർ, മുഹമ്മദ് സുനീർ, സുബ്ഹാൻ തേക്കിൽ, സാലിഹ് പാറമ്മൽ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.കെ.അബ്ബാസ് ബാവപ്പടി സ്വാഗതവും ട്രെഷറർ മുസ്തഫ കാവുംപുറം നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."