ശാപമോക്ഷം കാത്ത്കൊല്ലങ്കുന്ന് ആദിവാസി കോളനി റോഡ്
മലമ്പുഴ : അകമലവാരം എലിവാലില്‍ ആദിവാസി കോളനിയിലേക്കുള്ള റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്നു. മേഖലയിലെ കൊല്ലങ്കുന്ന് ആദിവാസി കോളനിയിലേക്കുള്ള റോഡാണ് തകര്‍ന്നുകിടക്കുന്നത്. എലിവാല് റിങ്റോഡില്‍ നിന്ന് അരക്കിലോമീറ്ററോളമുണ്ട് കോളനിയിലേക്ക്. ഇതിന്റെ പാതിയോളം ഭാഗമാണ് തകര്‍ന്നു കിടക്കുന്നത്. റോഡിന്റെ പകുതി വരെ പഞ്ചായത്ത് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ബാക്കിഭാഗം റോഡുനിര്‍മാണം പൂര്‍ത്തിയാവാതെ കിടക്കുകയാണ്. റോഡുനിര്‍മാണത്തിന്റെ ഭാഗമായി ഇവിടെ വര്‍ഷങ്ങള്‍ക്കുമുമ്പ് മെറ്റല്‍ നിരത്തിയിരുന്നു. എന്നാല്‍ നിര്‍മാണം പൂര്‍ത്തീകരിക്കാതെ വന്നതോടെ പലേയത്തും മെറ്റലിളകി കുണ്ടും കുഴിയുമായി. റോഡിന്റെ ശോച്യാവസ്ഥ കാരണം അടിയന്തര ഘട്ടങ്ങളില്‍ ഓട്ടോറിക്ഷകള്‍ പോലും കോളനിയിലേക്ക് വരാന്‍ മടിക്കുകയാണ്.
റിങ്റോഡ് പൂര്‍ത്തിയാകാത്തതിനാല്‍ മലമ്പുഴ ഡാമിലെ വെള്ളം കുറയുന്ന സമയത്ത് ആനക്കല്മുതല് എലിവാല് വരെയുള്ള പ്രദേശവാസികള്‍ മലമ്പുഴയിലെത്താന് ആശ്രയിക്കുന്നതും കോളനി റോഡിനെയാണ്. എന്നാല്‍, തകര്‍ന്നുകിടക്കുന്ന റോഡിലൂടെ ഇപ്പോള്‍ ഇരുചക്രവാഹനങ്ങള്‍ക്കുപോലും സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഗ്രാമപഞ്ചായത്തിന്റെ ഇത്തവണത്തെ വികസനപദ്ധതിയില്‍ റോഡുനിര്‍മാണത്തിനുള്ള പദ്ധതി ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് ഗ്രാമപ്പഞ്ചായത്തിന്റെ ഇത്തവണത്തെ വികസനപദ്ധതിയില്‍ റോഡുനിര്‍മാണത്തിനുള്ള പദ്ധതി ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് ഗ്രാമപ്പഞ്ചായത്തംഗം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."