HOME
DETAILS
MAL
'ഇന്ത്യയും യു.കെയും തമ്മിലുള്ള ബന്ധം ശക്തമാകും'
backup
June 24 2017 | 20:06 PM
കൊച്ചി: ഇന്ത്യയും യു.കെയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ഡോ. അലക്സാണ്ടര്‍ ഇവാന് പറഞ്ഞു. കേരളാ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (കെ.സി.സി.ഐ) യു.എ.ഇ എക്സ്ചേഞ്ചും സംയുക്തമായി ആതിഥ്യമരുളിയ അത്താഴവിരുന്നില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഏറ്റവുമധികം ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്ന വിദേശരാജ്യം ഇന്ത്യയാണ് .
പത്ത് ഓഫിസുകളിലായി 950ലേറെപ്പേര്‍. കെ.സി.സി.ഐ ചെയര്മാന് രാജാ സേതുനാഥ് അധ്യക്ഷനായ ചടങ്ങില്‍ ഹൈബി ഈഡന് എം.എല്‍.എ, കെ.സി.സി.ഐ ഡയറക്ടര്‍ യു.സി. റിയാസ്, കെ.സി.സി.ഐ കണ്ണൂര്‍ മേഖലാ പ്രസിഡന്റ് ടി. സോമശേഖരന്‍, കെ.സി.സി.ഐ വനിതാവിഭാഗം കണ്‍വീനര്‍ ലേഖാ ബാലചന്ദ്രന്, കെ.സി.സി.ഐ വൈസ് ചെയര്മാന് ആന്റണി തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."