'മദീനയിലേക്കുള്ള പാത'; നവംബര്‍ 29 ന് അബൂദബിയില്‍ സമദാനിയുടെ പ്രഭാഷണം
അബൂദബി: ലോകം തിരുനബിയെ തേടുന്നുവെന്ന പ്രമേയത്തില്‍ എം.പി അബ്ദുസമദ് സമദാനിയുടെ പ്രഭാഷണത്തിന് വേദിയൊരുങ്ങുന്നു. നവംബര്‍ 29ന് വെള്ളിയാഴ്ച്ച രാത്രി അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചാണ് അബ്ദുസമദ് സമദാനിയെ പങ്കെടുപ്പിച്ച് പ്രഭാഷണം സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ വിജയത്തിന് വേണ്ടി 75 അംഗ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
മുഖ്യ രക്ഷാധികാരിയായി വി ഐ സലിം ( ലുലു ഗ്രൂപ്പ് ) യു അബ്ദുല്ല ഫാറൂഖി, വി പി കെ അബ്ദുല്ല, അബ്ദുല്‍ കരിം ഹാജി, ഡോ.അബൂബക്കര്‍ കുറ്റിക്കോല്‍ (രക്ഷാധികാരികള്‍) പി ബാവ ഹാജി (ചെയര്‍മാന്‍, ഡോ.അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍ (ജനറല്‍ കണ്‍വീനര്‍), ഷുക്കൂറലി കല്ലിങ്ങല്‍ (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തിലാണ് സ്വാഗത സംഘം.
റഷീദ് ചാലില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും സാബിര്‍ മാട്ടൂല്‍ ജനറല്‍ കണ്‍വീനറൂമാണ്
മീഡിയ പബ്ലിസിറ്റി ചെയര്‍മാനായി റസാഖ് ഒരുമനയൂറിനേയും കണ്‍വീനറായി റാഷിദ് എടത്തോടിനെയും
വളണ്ടിയര്‍ വിംഗ് ചെയര്‍മാനായി മുജീബ് എടത്തിങ്കലിനെയും കണ്‍വീനറായി സമീര്‍ വയനാടിനെയും
തിരഞ്ഞെടുത്തു. യോഗത്തില്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി ബാവ ഹാജി അധ്യക്ഷതയില്‍. ഡോ. അബ്ദു റഹിമാന്‍ മൗലവി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. എം. പി. എം. റഷീദ് വിഷയാവതരണം നടത്തി. അബ്ദുള്ള നദ്വി, കരീം ഹാജി, വി പി കെ അബ്ദുള്ള കുഞ്ഞി ഹാജി, റഷീദ് ചാലില്‍, ഹംസ ഹാജി മാറാക്കര, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, ഷബീര്‍ അല്ലാംകുളം, ഹിദായത്തുള്ള പറപ്പൂര്‍, ഇബ്രാഹിം മുസ്ലിയാര്‍ വലിയ പറപ്പൂര്‍ ,
സലാം ഒഴൂര്‍, സാബിര്‍ മാട്ടൂല്‍, ഷജീര്‍ ഇരിവേരി എന്നിവര്‍ പ്രസംഗിച്ചു. നസീര്‍. പി കെ. സ്വാഗതവും സലാം നിലമ്പൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."