ലഹരി മുക്ത നാടിനു വേണ്ടി സ്ത്രീ കൂട്ടായ്മ
കാഞ്ഞങ്ങാട്: യുവതലമുറയെ അനുദിനം കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിനു വേണ്ടി പൊരുതാന്‍ സ്ത്രീ കൂട്ടായ്മ. ലഹരിക്കെതിരേ പ്രതിരോധം സൃഷ്ടിച്ചു മുന്നേറാനാണ് വേലാശ്വരം ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം വനിതാവേദിയുടെ തീരുമാനം.
സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ക്കു അടിമകളാവുകയും ചതിവില്‍ പെട്ട് ഇതിന്റെ വില്പനക്കാരാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രദേശത്ത് വനിതാ കൂട്ടായ്മയിലൂടെ ലഹരിക്കെതിരെ പൊരുതാന്‍ ഇവര്‍ തീരുമാനമെടുത്തത്. ഇതു സംബന്ധമായി ചേര്‍ന്ന യോഗം വാര്‍ഡ് മെമ്പര്‍ വി ഓമന ഉദ്ഘാടനം ചെയ്തു. ടി.വി നിര്‍മ്മല, എം.പി സുബ്രഹ്മണ്യന് മാസ്റ്റര്‍, എം.വി രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി രജീഷ പ്രദീപ് (പ്രസിഡന്റ് ), രമാ നാരായണന്, രാധ ഗോപി (വൈസ് പ്രസിഡന്റുമാര്‍), ദീപ ബാലകൃഷ്ണന് (സെക്രട്ടറി), രഞ്ജിനി രവീന്ദ്രന്, കെ.വി ശ്യാമള (ജോ.സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."