HOME
DETAILS

മണിമാലയ്ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കും; ആനുകൂല്യങ്ങള്‍ക്ക് കടമ്പകളേറെ

  
backup
June 24 2017 | 20:06 PM

%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b2%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d

 

ചെറുവത്തൂര്‍: ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതു കാരണം മണിമാലയുടെ പഠനം മുടങ്ങില്ല. ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫിസില്‍ നിന്ന് ലഭിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നത വിജയം നേടിയിട്ടും ജാതി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ തുടര്‍പഠനം വഴിമുട്ടി ഫാന്‍സി കടയില്‍ തൊഴിലെടുക്കുന്ന മണിമാലയുടെ വിഷമങ്ങള്‍ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജില്ലാ കലക്ടര്‍ ജീവന്‍ ബാബു ചെറുവത്തൂര്‍ വില്ലേജ് ഓഫിസില്‍ നേരിട്ടെത്തിയതിനുശേഷം നിലവിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഗൗണ്ടര്‍ വിഭാഗത്തിലാണെന്ന് തെളിയിക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് വില്ലേജ് ഓഫിസര്‍ അറിയിച്ചു.
പക്ഷെ തമിഴ്‌നാട്ടില്‍ ഒ.ബി.സി ലിസ്റ്റിലുള്ള ഈ വിഭാഗത്തില്‍ പെട്ടവര്‍ കേരളത്തിലെ ഒ.ബി.സി ലിസ്റ്റിലില്ല. അതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കടമ്പകള്‍ ഏറെ കടക്കേണ്ടി വരും. 74 ശതമാനം മാര്‍ക്കുള്ളതിനാല്‍ ഉന്നതപഠനത്തിനു ഇനി മണിമാലയ്ക്ക് പ്രവേശനം ലഭിക്കും. എന്നാല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധി മൂലം പഠനം തുടരാനാകാതെയാകും. പഠനം നടത്തുമ്പോഴും അവധി ദിവസങ്ങളില്‍ കടകളില്‍ ജോലിക്ക് നിന്നാണ് മണിമാല പഠനത്തിനുള്ള വഴികണ്ടെത്തിയത്.
കൂലിത്തൊഴിലാളികളായ മാതാപിതാക്കള്‍ക്ക് മകളുടെയും മകന്റെയും പഠന ചെലവും ജീവിതചെലവും താങ്ങാനാവുന്നതിലും അപ്പുറമാണ്. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ കൊച്ചു കൂരയില്‍ കഴിയുന്ന ഈ മിടുക്കിക്ക് സുമനസുകളാരെങ്കിലും കൈത്താങ്ങാവുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കളായ തിരുവെങ്കിടവും ശാന്തിയും.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളെ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കുന്നുണ്ട്. അതിദയനീയമായ ജീവിത സാഹചര്യങ്ങളില്‍ കഴിയുന്നവരായാല്‍ പോലും ഈ വിദ്യാര്‍ഥികള്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാറില്ല. തസ്തികകള്‍ നിലനിര്‍ത്താനുള്ള കണക്കുകളിലെ കുട്ടികള്‍ മാത്രമായാണ് ഇവരെ ഇപ്പോഴും കണക്കാക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  15 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago