പതിനാറുകാരിക്ക് പീഡനം: അമ്മയും മകനും അറസ്റ്റില്‍
കൊണ്ടോട്ടി: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ അമ്മയും മകനും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അച്ഛന് നല്കിയ പരാതിയില്‍ കോഴിക്കോട് ഓമശ്ശേരി വേനപ്പാറ കല്ലറക്കാപറമ്പ് മൂലക്കടവത്ത് ഷിബിന്‍(19), അമ്മ ആനന്ദം(45) എന്നിവരെയാണ് കൊണ്ടോട്ടി സി.ഐ എം. മുഹമ്മദ് ഹനീഫ അറസ്റ്റ് ചെയ്തത്.
13നാണ് കൊണ്ടോട്ടി സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായതായി അച്ഛന് പൊലിസില്‍ പരാതി നല്‍കിയത്. പൊലിസ് അന്വേഷണത്തിനിടെയാണ് ഇവര്‍ പരപ്പനങ്ങാടിയില്‍ എത്തിയതായി വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് പരപ്പനങ്ങാടിയിലെ സ്വകാര്യ ലോഡ്ജില്‍നിന്ന് പ്രതികളെയും പെണ്‍കുട്ടിയെയും പൊലിസ് കണ്ടെത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതിന് മകന് അമ്മ ഒത്താശ ചെയ്തു കൊടുത്തതായി പൊലിസ് പറഞ്ഞു. പെണ്‍കുട്ടിയെ അമ്മയും മകനും പറശ്ശിനിക്കടവ്, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ കൊണ്ടുപോയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഷിബിനെതിരേ പോക്സോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ക്കെതിരേയും കോടഞ്ചേരി പൊലിസ് സ്റ്റേഷനില്‍ സമാനമായ മറ്റൊരു കേസ് നിലവിലുണ്ട്. താമരശ്ശേരി ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്. കൊണ്ടോട്ടി എസ്.ഐ. കെ.എ സാബു, എ.എസ്.ഐ പി.എ.ഒ കൃഷ്ണനുണ്ണി, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ അഷ്റഫ് ചുക്കാന്‍, ടി. മുഹമ്മദ് റഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."