കാന്‍ഫെഡ് സംസ്ഥാന സമ്മേളനം 30 മുതല്‍
തിരുവനന്തപുരം: കേരളാ അസോസിയേഷന്‍ ഫോര്‍ ഫോര്‍മല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (കാന്‍ഫെഡ്) 40ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം 30 മുതല്‍ ജൂലൈ രണ്ടുവരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന സമ്മേളനം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കാന്‍ഫെഡ് ചെയര്‍മാന്‍ ബി.എസ് ബാലചന്ദ്രന്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ ചെറിയാന്‍ ഫിലിപ്പ്, ഡോ. എം.ആര്‍ തമ്പാന്‍, എന്‍. ബാലഗോപാല്‍, എസ്. ഹരീഷ്‌കുമാര്‍, യു. സുരേഷ്‌കുമാര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന രണ്ടു സെമിനാറുകള്‍ യഥാക്രമം സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകലയും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും നിര്‍വഹിക്കും. ഡോ. കെ. കരുണാകരന്‍, കെ.ബി സതീഷ്‌കുമാര്‍, അഡ്വ. ഡോ. നടയ്ക്കല്‍ ശശി, പി. പ്രസാദ്, ബി. ഭദ്ര, ഡോ. പി.ജി ലത, ഡോ. ചിത്രാ മാധവന്‍ തുടങ്ങിയവര്‍ സെമിനാറുകളില്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."