പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി: കരിങ്കല്‍ പാറകള്‍ മുറിച്ച് മാറ്റി തുടങ്ങി
ഇരിട്ടി: പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിന് മുന്നോടിയായുള്ള കൂറ്റന്‍ കരിങ്കല്‍ പാറകള്‍ മുറിച്ചുനീക്കാനുള്ള പ്രവൃത്തി പുരോഗമിക്കുന്നു. പദ്ധതി പ്രദേശത്ത് ഏക്കറുകണക്കിന് സ്ഥലത്ത് പരന്നുകിടക്കുന്ന കരിങ്കല്‍ പാറ മുറിച്ചു നീക്കാനുള്ള പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. പഴശ്ശി അണക്കെട്ടിന്റെ പടിയൂര്‍ പഞ്ചായത്തിന്റെ ഭാഗമായ കുയിലൂര്‍ പുഴയോരത്തോട് ചേര്‍ന്നാണ് പഴശ്ശി സാഗര്‍ പദ്ധതി ആരംഭിക്കുന്നത്. ജൂണ്‍ മുതല്‍ നവംബര്‍ വരെ പഴശ്ശി അണക്കെട്ടില്‍ നിന്ന് വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടുന്ന വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
ഒരുവര്‍ഷം 25.16 മില്യണ്‍ യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി കുയിലുരില് പഴശ്ശി ഡാമിന്റെ ഇരുവശങ്ങളിലുമുള്ള ഭാഗത്താണ് നിര്‍മാണം നടക്കുന്നത്.
ഭൂമിക്കടിയില്‍ പരന്നു കിടക്കുന്ന കുറ്റന്‍ കരിങ്കല്‍ പാറകള്‍ അണക്കെട്ടിന് ബലക്ഷയമില്ലാത്ത രീതിയില്‍ പൊട്ടിച്ചു നീക്കുന്ന പ്രവൃത്തിയാണ് നടന്നു വരുന്നത്.46,000 എം ക്യൂബ് പാറയാണ് പൊട്ടിച്ചു നീക്കാന്‍ ബംഗളൂരുവിലെ 'നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിസത്തിന്റെ സഹായം കെ.എസ്.ഇ.ബി തേടിയിരുന്നു. അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കാത്ത രീതിയില്‍ സ്ഫോടകവസ്തു ഉപയോഗിച്ച് പൊട്ടിച്ചും യന്ത്രത്താല്‍ മുറിച്ചുമാണ് കരിങ്കല്‍ പാറകള്‍ നീക്കുന്നത്.
പരന്നു വിശാലമായി കിടക്കുന്ന കൂറ്റന്‍ പാറക്കെട്ടുകള്‍ പദ്ധതിക്കാവശ്യമായ സ്ഥലം പൂര്‍ണമായും മുറിച്ചുനീക്കാന്‍ ഒരു വര്‍ഷം വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."