HOME
DETAILS
MAL
വൈദ്യുതിവേലിയില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു
backup
October 28 2019 | 03:10 AM
സുല്‍ത്താന്‍ ബത്തേരി: വനംവകുപ്പ് സ്ഥാപിച്ച വൈദ്യുതിവേലിയില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. മുത്തങ്ങ പഴൂര്‍ ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍വരുന്ന പൂതമൂല വനാതിര്‍ത്തിയിലാണ് സംഭവം.
13 വയസുള്ള കൊമ്പനാണ് ചരിഞ്ഞത്. ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാട്ടാന കൃഷിയിടത്തില്‍ ഇറങ്ങുന്നത് തടയാന്‍ വനംവകുപ്പ് സ്ഥാപിച്ച വൈദ്യുതിവേലി മറികടക്കുന്നതിനിടെയാണ് കൊമ്പന് ഷോക്കേറ്റതെന്നാണ് കരുതുന്നത്. വേലി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിലത്തുവീണ കൊമ്പന്റെ കഴുത്തില്‍ സോളാര്‍ വേലി കുടുങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."