HOME
DETAILS
MAL
ക്വാറികളുടെ ദൂരപരിധി: മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്
backup
June 24 2017 | 20:06 PM
തിരുവനന്തപുരം : ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി ചുരുക്കുകയും അനുമതിയുടെ കാലാവധി 5 വര്‍ഷമായി ഉയര്‍ത്തുകയും ചെയ്ത സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന് മുഖ്യമന്ത്രിക്ക് കത്തയച്ചു.
പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കോടികള്‍ മുടക്കി പരസ്യം നല്‍കുകയും വിപുലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്ത് ഹരിതകേരളം പരിപാടിയുമായി മുന്നോട്ടു പോകുന്നു എന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ തന്നെ പരിസ്ഥിതി നാശത്തിലേക്ക് നാടിനെ എത്തിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത് തികഞ്ഞ വിരോധാഭാസവും വിചിത്രവുമാണെന്ന് സുധീരന് കത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."