HOME
DETAILS
MAL
ട്രാന്‍സ്ഫോര്‍മറുകള്‍ അപകട ഭീഷണിയില്‍
backup
November 19 2018 | 05:11 AM
കരിവഞ്ചാല്: രയറോം മലയോര ഹൈവേയുടെ പൂര്‍ത്തീകരണത്തിനു ശേഷം റോഡിനോടു ചേര്‍ന്നുള്ള ട്രാന്‍സ്ഫോമറുകള്‍ അപകടഭീഷണിയില്‍.
നെല്ലിപ്പാറ ടൗണിനു സമീപമുള്ള ട്രാന്‍സ്ഫോമറാണ് വാഹനങ്ങള്‍ക്കു ഭീഷണിയായത്. റോഡു നവീകരിച്ചപ്പോള്‍ റോഡിനോടു ചേര്‍ന്ന ട്രാന്‍സ്ഫോര്‍മര്‍ മാറ്റിസ്ഥാപിച്ചില്ലായിരുന്നു.
ദിവസവും നിരവധി വാഹനങ്ങളും കുട്ടികളും ഇതുവഴി കടന്നുപോകുന്നുണ്ട്. രയറോം പാലത്തിനു സമീപവും അപകടാവസ്ഥയില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതിചെയ്യുന്നുണ്ട്. വള്ളക്കടവ് റോഡും ഇതിനടുത്തു കൂടിയാണ് കടന്നുപോകുന്നത്. ട്രാന്‍സ്ഫോമറുകള്‍ക്ക് മതിയായ സുരക്ഷാവേലിയും നിര്‍മിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."