എന്‍.ജി.ഒ അസോ. സംസ്ഥാന സമ്മേളനം സമാപിച്ചു ഉപതെരഞ്ഞെടുപ്പോടെ സര്‍ക്കാരിന് അഹങ്കാരം കൂടി: ചെന്നിത്തല
കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാരിന് അഹങ്കാരം വര്‍ധിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി നേതാക്കള്‍ക്കെതിരേയുമുള്ള കേസുകള്‍ പിന്‍വലിക്കാനും ജയിലുകളിലെ ക്രിമിനലുകളെ തുറന്നുവിടാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വര്‍ഗീയ കാര്‍ഡിളക്കിയാണ് വട്ടിയൂര്‍ക്കാവിലും കോന്നിയിലും സി.പി.എം വിജയിച്ചത്. വര്‍ഗീയത ഫലപ്രദമായി ഉപയോഗിച്ച് ഡോക്ടറേറ്റ് നേടിയവരാണ് സി.പി.എം നേതാക്കള്‍. വട്ടിയൂര്‍ക്കാവിലും കോന്നിയിലുമുണ്ടായ പാളിച്ച യു.ഡി.എഫ് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഉപതെരഞ്ഞെടുപ്പ് പൂര്‍ണമായും ജനവികാരത്തിന്റെ പ്രതിഫലനമാകണമെന്നില്ല. മഞ്ചേശ്വരത്ത് എല്‍.ഡി.എഫിന്റേത് കപടവര്‍ഗീയതയായിരുന്നു. അത് ജനം തിരിച്ചറിഞ്ഞു. അരൂരിലും മഞ്ചേശ്വരത്തും ഭരണവിരുദ്ധവികാരം പ്രകടമല്ലേയെന്നും ചെന്നിത്തല ചോദിച്ചു.
സാലറി ചലഞ്ച് ജീവനക്കാരോടുള്ള ചലഞ്ചായിരുന്നു. കിഫ്ബിയും മസാലബോണ്ടും കേരളത്തെ വന്‍ കട ബാധ്യതയിലേക്ക് എത്തിക്കും. ലാവ്‌ലിന്‍ കേസില്‍ ഏഴാംപ്രതിയായ പിണറായി വിജയന്‍ കമ്പനിയെ സഹായിക്കാനാണ് മസാലബോണ്ട് വിറ്റതെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."