ആഘോഷങ്ങള്‍ മതപരമായി പരിമിതപ്പെടുത്തണം: ഹൈദരലി തങ്ങള്‍
കോഴിക്കോട്: റമദാനില്‍ നേടിയെടുത്ത ആത്മീയ ഊര്‍ജം തുടര്‍ ജീവിതത്തിലും പകര്‍ത്തണമെന്നും ആഘോഷങ്ങള്‍ മതപരമായ രീതിയില്‍ പരിമിതപ്പെടുത്തണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കോഴിക്കോട് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ നടത്തുന്ന റമദാന്‍ പ്രഭാഷണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികള്‍ എല്ലാ കലത്തും സജീവമാവണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പാഴൂര്‍ ദാറുല്‍ ഖുര്‍ആന്‍ അക്കാദമി സനദ്ദാനവും തങ്ങള്‍ നിര്‍വഹിച്ചു. റഹ്മത്തുല്ല ഖാസിമി മൂത്തേടത്തിന് തങ്ങള്‍ ഉപഹാരം നല്‍കി. പ്രഭാഷണം സി.ഡി തങ്ങളില്‍ നിന്നും ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് ഏറ്റുവാങ്ങി. എ.പി.പി തങ്ങള്‍ കാപ്പാട് പ്രാര്‍ഥന നടത്തി.
സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ അധ്യക്ഷനായി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായിരുന്നു. റഹ്മത്തുല്ല ഖാസിമി പ്രഭാഷണം നടത്തി. ക്വിസ് മത്സര വിജയികളായ അനസ് കരുവാരക്കുണ്ട്, മുഹമ്മദ് സിയാദ് ചെമ്മന്‍കടവ്, അഫ്‌സല്‍ മേലാറ്റൂര്‍ എന്നിവര്‍ക്കുള്ള സമ്മാനവും തങ്ങള്‍ വിതരണം ചെയ്തു. സൈനുല്‍ ആബിദീന്‍ സഫാരി (ഖത്തര്‍), എം.സി മായിന്‍ ഹാജി, ഉമര്‍ പാണ്ടികശാല, നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ ഫൈസി മലയമ്മ, എം.എ റസാഖ് മാസ്റ്റര്‍, ഇബ്രാഹീം ഏളേറ്റില്‍, അലവിക്കുട്ടി ഒളവട്ടൂര്‍, ആര്‍.വി കുട്ടിഹസന്‍ ദാരിമി, അബ്ദുല്‍ ബാരി ബാഖവി വാവാട്, കെ.പി കോയ, നിഅ്മത്തുല്ല കോട്ടക്കല്‍, എന്‍ജിനീയര്‍ മാമുക്കോയ ഹാജി, ആസിഫ് ദാരിമി പുളിക്കല്‍, എ.കെ യുസുഫ് ബാഖവി, ഇ.ടിഎം ബാഖവി, ഒ.പി.എം അഷ്്‌റഫ്, ടി.പി സുബൈര്‍ മാസ്റ്റര്‍, ടി.പി അബ്ദുറഹിമാന്‍ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."