'പ്രവാസികളുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ സമൂഹം രംഗത്ത് വരണം'
കരുവാരകുണ്ട്.പ്രവാസികളുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ സമൂഹം രംഗത്ത് വരണമെന്ന് പി.വി.അബ്ദുല്‍ വഹാബ് എം.പി. പറഞ്ഞു. കരുവാരകുണ്ട് കെ.ടി.ഉസ്താദ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മലപ്പുറം ജില്ല പഞ്ചായത്ത് സംഘടിപ്പിച്ച പ്രവാസി സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിനും നാടിനും വേണ്ടി കഠിനാധ്വാനം ചെയ്തവരാണ് പ്രവാസികള്‍. അവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. പ്രവാസികള്‍ക്ക് തൊഴിലഭ്യസിപ്പിക്കാന്‍ ജെ.എസ്.എസ് തയാറാവുമെന്നും അദ്ദേഹം പറഞ്ഞു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഖാലിദ് മാസ്റ്റര്‍ അധ്യക്ഷനായി.
എ.പി.അനില്‍കുമാര്‍ എം.എല്‍ .എ.മുഖ്യ പ്രഭാഷണം നടത്തി .ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.പി.അഷ്‌റഫലി ,കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആബിദലി ,കാളികാവ്, പഞ്ചായത്ത്പ്രസിഡന്റ് നജീബ്, തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാമചന്ദ്രന്‍ , കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.മുഹമ്മദ് മാസ്റ്റര്‍ , പി.ഷൗക്കത്തലി ,ദാറുന്നജാത്ത് മാനേജര്‍ എന്‍.കെ.അബ്ദുറഹിമാന്‍ , ഹാരിസ് പള്ളിശ്ശേരി ,സലീം നാട്ടുകല്‍, ജെ.എസ്.എസ് ട്രൈനര്‍ ഷക്കീല്‍ സംസാരിച്ചു. വിവിധ പുനരധിവാസ പദ്ധതികളും സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ വിശദവിവരങ്ങളും സമ്മിറ്റില്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."