HOME
DETAILS

ഉന്നാവോ കേസ് പ്രതിയുടെ സഹോദരന്‍ മരിച്ചു; മരണത്തില്‍ ദുരൂഹതയെന്ന് റിപ്പോര്‍ട്ട്

  
backup
October 28 2019 | 05:10 AM

national-jailed-unnao-mla-kuldeep-sengars-brother-died-28-10-2019

ലഖ്‌നൗ: ഉന്നാവോ ലൈംഗികാക്രമണക്കേസില്‍ പ്രതിയായ മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ സഹോദരന്‍ മനോജിന്റെ മരണത്തില്‍ ദുരൂഹതയെന്ന് റിപ്പോര്‍ട്ട്. ദല്‍ഹിയിലെ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു മരണം. ഉന്നാവോ കേസിലെ ഇരയേയും ബന്ധുക്കളെയും ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മനോജ്.

മരണത്തില്‍ പരസ്പരവിരുദ്ധങ്ങളായ മൊഴികളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹൃദയാഘാതം മൂലമാണെന്നാണ് ബന്ധുക്കളുടെ പ്രതികരണം. എന്നാല്‍ മയക്കുമരുന്ന് അധികമായി ഉപയോഗിച്ചതാണു കാരണമെന്ന് കുല്‍ദീപിന്റെ വിശ്വസ്തരിലൊരാള്‍വെളിപെടുത്തുന്നു. ശക്തമായ നെഞ്ചു വേദനയെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി നിമിഷങ്ങള്‍ക്കകം ഇയാള്‍ മരിക്കുകയും ചെയ്തു.

പൊലിസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത് ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.


ഈ വര്‍ഷം ജൂണിലാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബന്ധുക്കള്‍ രണ്ടുപേര്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മനോജാണ് അപകടത്തിനു പിന്നിലെന്ന് പെണ്‍കുട്ടി ആരോപിച്ചിരുന്നു. കേസ് പിന്‍വലിച്ചില്ലെങ്കില്‍ തന്നെയും തന്റെ കുടുംബത്തെയും കൊല്ലുമെന്ന് മനോജ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
തുടര്‍ന്ന് മനോജിനും ട്രക്ക് ഉടമ, ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

അടുത്തിടയ്ക്കാണ് മനോജ് മയക്കുമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും അധികമായി ഉപയോഗിച്ചതിനെത്തുടര്‍ന്നു ശനിയാഴ്ച ഉന്നാവോയില്‍ നിന്ന് ലഖ്‌നൗവിലെ ആശുപത്രിയിലും അവിടെനിന്ന് ദല്‍ഹിയിലേക്കും കൊണ്ടുപോയതായി കുല്‍ദീപിന്റെ വിശ്വസ്തന്‍ പറയുന്നു.

ഇയാള്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. ടെലഗ്രാഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദല്‍ഹിയിലെ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മനോജിനെ പ്രവേശിപ്പിച്ചതെന്നും ആറുമണിയോടെ മരണം സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

കുല്‍ദീപ്, സഹോദരന്‍ ജയ്ദീപ് തുടങ്ങി നാലുപേരാണ് ഉന്നാവോ കേസില്‍ തിഹാര്‍ ജയിലില്‍ക്കഴിയുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ജയിലില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ രണ്ട് പൊലിസുകാരും ജയിലിലുണ്ട്.

കുല്‍ദീപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്ന മനോജാണ്, സെന്‍ഗാര്‍ സഹോദരന്മാരില്‍ ഏറ്റവും അപകടകാരിയെന്ന് മാഖി സ്വദേശികളെ ഉദ്ധരിച്ച് ടെലഗ്രാഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രാവണ ഭക്തനായിരുന്ന മനോജിനെ 'ലങ്കേഷ്' എന്നാണു വിളിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടെണ്ണിത്തുടങ്ങി; ആദ്യ ഫലസൂചനയില്‍ കശ്മീരില്‍ 'ഇന്‍ഡ്യാ' മുന്നേറ്റം ഹരിയാന കോണ്‍ഗ്രസിനൊപ്പം

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago