വില ഇടിയുന്നു; റബര്‍ മേഖല പ്രതിസന്ധിയില്‍
നിലമ്പൂര്‍: റബര്‍ സീസണ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ റബര്‍ വില കുപ്പുകുത്തിയത് കര്‍ഷകരെയും തൊഴിലാളികളെയും ആശങ്കയിലാഴ്ത്തുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദനം നടക്കുന്നത്.
റബര്‍ വില ഉയരുമെന്ന പ്രതീക്ഷയിലുമായിരുന്നു കര്‍ഷകര്‍. എന്നാല്‍ വില കുത്തനെ ഇടിഞ്ഞ് നാലാം തരം റബറിന് 120 രൂപക്ക് താഴെയായി ഇതോടെ പല എസ്റ്റേറ്റുകളിലും ടാപ്പിങ് നിര്‍ത്തിവെയ്ക്കാന്‍ ഒരുങ്ങുകയാണ്. പ്രളയത്തെ തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളെക്കാള്‍ ഉത്പാദനം കുറവാണെന്നും കര്‍ഷകര്‍ പറയുന്നു.
25,000ത്തോളം റബര്‍ കര്‍ഷകരാണ് ജില്ലയിലുള്ളത്. നിലമ്പൂര്‍, മഞ്ചേരി. എന്നിവിടങ്ങളില്‍ റബര്‍ ബോര്‍ഡിന് രണ്ട് റീജ്യണല്‍ ഓഫിസുകളുമുണ്ട്. അനുദിനം വില കുറയുന്നത് റബര്‍ വ്യാപാരികളെയും വലക്കുകയാണ്. റബര്‍ മേഖലയില്‍ 50,000തോളം തൊഴിലാളികളാണ് ജോലി ചെയ്തു വരുന്നത്. വിലയിടിവിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 10,000 തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്.
എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കര്‍ഷക സംഘടനകള്‍ ഉണ്ടെങ്കിലും റബര്‍ കര്‍ഷകരുടെ പ്രശ്നത്തില്‍ മൗനം പാലിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ റബര്‍ ഇറക്കുമതി തുടരുമ്പോള്‍. സംസ്ഥാന സര്‍ക്കാരും പ്രധാന പ്രതിപക്ഷവും മൗനത്തിലാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."