മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കുന്നവര്‍ക്കെതിരേ ജാമ്യമില്ലാ കേസെടുക്കണം; പത്രപ്രവര്‍ത്തക യൂനിയന്‍
മലപ്പുറം: മാധ്യമപ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും ആക്രമിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സേവനത്തിലും വേതനത്തിലുമുള്ള പ്രശ്‌നങ്ങള്‍ക്ക് പുറമെ മാധ്യമപ്രവര്‍ത്തകര്‍ തൊഴില്‍പരമായ അവഹേളനവും രൂക്ഷമായി നേരിട്ടുകൊ@ണ്ടിരിക്കുകയാണെന്ന് ജില്ലാ സമ്മളനം വിലയിരുത്തി. പ്രസ്‌ക്ലബ് ഹാളില്‍ ചേര്‍ന്ന ജില്ലാ ജനറല്‍ ബോഡി യോഗം യൂനിയന്‍ സംസ്ഥാന വെല്‍ഫയര്‍ കമ്മിറ്റി കണ്‍വീനര്‍ സമീര്‍ കല്ലായി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഐ. സമീല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുരേഷ് എടപ്പാള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എസ്. മഹേഷ്‌കുമാര്‍ വരവ്‌ചെലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.പി.ഒ റഹ്മത്തുല്ല, ജോയിന്റ് സെക്രട്ടറി വി. അജയകുമാര്‍, ഫ്രാന്‍സിസ് ഓണാട്ട്, ജയേഷ് വില്ലോടി, കെ. ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."