HOME
DETAILS
MAL
ബി.ജെ.പി നേതാവിന്റെ കള്ളനോട്ടടി: സമഗ്രാന്വേഷണം വേണമെന്ന് കോടിയേരി
backup
June 24 2017 | 20:06 PM
തിരുവനന്തപുരം: കൊടുങ്ങല്ലൂരില്‍ കള്ളനോട്ടുമായി ബി.ജെ.പി നേതാവ് പിടിയിലായ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രാജ്യാന്തര ബന്ധമുള്ള സംഘമാണ് പിന്നിലെന്ന് വ്യക്തമായിക്കഴിഞ്ഞു.
ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളുമായി പ്രതികള്‍ക്കുള്ള ബന്ധം പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും അതിനുശേഷവും ബി.ജെ.പിയുടെ പ്രധാന സാമ്പത്തിക സ്രോതസ് ഇവരാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തണം. കേന്ദ്രസര്‍ക്കാരിലുള്ള അവരുടെ സ്വാധീനം അതിന് തടസമാകരുത്. കള്ളനോട്ടടിക്കാരായ ആര്.എസ്.എസ് - ബി.ജെ.പി സംഘത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും യഥാര്‍ഥ ഉറവിടം കണ്ടെത്താനും അന്വേഷണം ഊര്‍ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."