HOME
DETAILS

കേന്ദ്രത്തെ വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നു: പ്രകാശ് കാരാട്ട്

  
backup
June 24 2017 | 20:06 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ ചോദ്യംചെയ്യുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയാണ് ബി.ജെ.പിയും ആര്‍.എസ്.എസും ചെയ്യുന്നതെന്ന് സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ട്.
എറണാകുളം ഇ.എം.എസ് പഠനഗവേഷണകേന്ദ്രം കലൂര്‍ ഐ.എം.എ ഹാളില്‍ സംഘടിപ്പിച്ച മാര്‍ക്‌സിസ്റ്റ് ക്ലാസിക്കുകളെ കുറിച്ചുള്ള പഠനകോഴ്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. എന്തു കഴിക്കണമെന്നുപോലും ഭരണകൂടം തീരുമാനിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.
ബീഫ് കഴിക്കുന്നവര്‍ ദേശവിരുദ്ധരാണെന്നും അവരെ ജയിലില്‍ അടയ്ക്കണമെന്നുമുള്ള ആര്‍.എസ്.എസ് നേതാക്കളുടെ പ്രസ്താവന ഇതാണ് തെളിയിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഹിന്ദുത്വ ആശയങ്ങള്‍ നടപ്പാക്കുകയാണ് സംഘ്പരിവാര്‍ നേതൃത്വവും കേന്ദ്ര സര്‍ക്കാരും. രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ സംഘ്പരിവാറിന്റെ വര്‍ഗീയ അജന്‍ഡയുടെ ഭാഗമാണ്. കേന്ദ്രസര്‍ക്കാരും സംഘ്പരിവാറും മുന്നോട്ടുവയ്ക്കുന്ന വലതുപക്ഷ ആശയങ്ങള്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയും സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുകയുമാണ്. ജനവിരുദ്ധമായ ഭരണകൂട ആശയങ്ങളാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. തൊഴിലാളിവര്‍ഗം ഇതിനെ ചെറുത്തുതോല്‍പ്പിക്കണം. രാജ്യത്ത് നടപ്പാക്കുന്ന വലതുപക്ഷ ആശയങ്ങള്‍ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസ് പഠനഗവേഷണകേന്ദ്രം ചെയര്‍മാനും സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി. രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago