ത്രിമൂര്‍ത്തി മാസ്റ്ററുടെ സ്മരണയ്ക്കായി ഒരാഴ്ച്ച കൊണ്ടണ്ട് ലൈബ്രറി നിര്‍മിച്ചു
കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ ഒരു സംഘം ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരാഴ്ച്ചകൊണ്ടണ്ട് ഒരു സ്മാരകം തീര്‍ത്തു. നാടന്‍ പാട്ടിന്റെ കൂട്ടുകാരനായിരുന്ന എം.ആര്‍ ത്രിമൂര്‍ത്തി മാസ്റ്ററുടെ സ്മരണയ്ക്കായി ഇവിടെ ഒരു ലൈബ്രറിയാണ് നിര്‍മിച്ചത്.
മാഷിന്റെ നാടായ പടിഞ്ഞാറെ വെമ്പല്ലൂരിലെ കുടിലിങ്ങ ബസാറിലെ ചെറുപ്പക്കാരാണ് ഈ ദൗത്യത്തിന് മുന്നിട്ടിറങ്ങിയത്. പാട്ടവ്യവസ്ഥയില്‍ ലഭിച്ച ഭൂമിയില്‍ ശ്രമദാനത്തിലൂടെയാണ് ലൈബ്രറി കെട്ടിടം നിര്‍മിച്ചത്. ഉദ്ഘാടനത്തിന് മുന്‍പെ എഴുന്നൂറോളം പുസ്തകങ്ങള്‍ സമാഹരിക്കുവാനും ഇവര്‍ക്കായി.
മേഖലയിലെ സാംസ്‌കാരിക പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന ചിന്തയാണ് ഇവരെ ലൈബ്രറിയെന്ന ലക്ഷ്യത്തിലെത്തിച്ചത്. ആറ് പതിറ്റാണ്ടുകാലം ആകാശവാണിയിലൂടെയും നൂറ് കണക്കിനു വേദികളിലൂടെയും നാടന്‍ പാട്ടിനെ വളര്‍ത്തിയ ത്രിമൂര്‍ത്തി മാഷിന് പുതിയ തലമുറ ഒരുക്കിയത് അര്‍ഹിക്കുന്ന സ്മാരകമാണ്. മാഷിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍ത്തീകരിച്ച ലൈബ്രറി ഇ.ടി ടൈസണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."