HOME
DETAILS
MAL
ഹര്‍ത്താലുകളിലും വിയര്‍പ്പൊഴുക്കി ഇതര സംസ്ഥാന തൊഴിലാളികള്‍
backup
November 19 2018 | 06:11 AM
വടക്കാഞ്ചേരി: രണ്ടാളുകള്‍ ഉറക്കെ ഒന്നു സംസാരിച്ചാല്‍ പോലും ഹര്‍ത്താല്‍ പ്രഖ്യാപിയ്ക്കുന്ന നാടായ കേരളത്തില്‍ മലയാളിക്ക് പാഠമാവുകയാണ് അന്യസംസ്ഥാനത്തൊഴിലാളികള്‍.
ഇവര്‍ക്ക് ഹര്‍ത്താലും സമരവും മടിപിടിച്ച് കിടക്കാനുള്ള കാരണമല്ല. മാടക്കത്തറയില്‍ നിന്നു മലപ്പുറം അരീക്കോട്ടേയ്ക്കു പോകുന്ന ഹൈടെന്‍ഷന്‍ വൈദ്യൂതി ലൈനിനു വേണ്ടി ടവര്‍ ഒരുക്കുകയാണ് തൊഴിലാളികള്‍. 400 കെ.വി ലൈനാണ് പുതിയതായി പണി തീര്‍ക്കുന്നത്. മാടക്കത്തറയില്‍ നിന്ന് പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ അരീക്കോട് സബ് സ്റ്റേഷനിലേക്ക് വൈദ്യൂതി എത്തിയ്ക്കുകയാണ് ലക്ഷ്യം. മലയാളി ചെയ്യാന്‍ തയാറാകാത്ത ജോലി ഹര്‍ത്താല്‍ ദിനത്തിലും ഇതര സംസ്ഥാന തൊഴിലാളികള്‍ അതിസാഹസികമായി ചെയ്യുമ്പോള്‍ അത് പുതിയൊരു സംസ്കാരമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."