സുറിയാനി പള്ളിയുടെ പ്രതിഷ്ഠാ പെരുന്നാളിന് കൊടിയേറി
കൂറ്റനാട്: ചാലിശേരി സെന്റ് പീറ്റേഴസ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രതിഷ്ഠാ പെരുന്നാളിന് (കല്ലിട്ട) കൊടിയേറി. വെള്ളി, ശനി ദിവസങ്ങളിലാണ് പെരുന്നാളാഘോഷം സിംഹാസന പ്രതിനിധി പരിശുദ്ധ യൂയാക്കീം മോര്‍ കൂറിലോസ് ബാവയാണ് ശിഷ്യമാരില്‍ തലവന്മരായ മോര്‍ പത്രോസ്, മോര്‍ പൗലോസ് ശ്ലീഹമാരുടെ നാമധേയത്തില്‍ പള്ളി സ്ഥാപിച്ചത്.
പള്ളിയുടെ 153 മത് സ്ഥാപക പെരുന്നാളിനാണ് കൊടിയേറിയത്. രാവിലെ വികാരി ഫാ. യെല്‍ദോ എം. ജോയ് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. തുടര്‍ന്ന് കൊടിയേറ്റം നടത്തി. പെരുന്നാള്‍ ദിവസം വെള്ളിയാഴ്ച വൈകീട്ട് 6.15ന് സന്ധ്യാ നമസ്‌ക്കാരവും തുടര്‍ന്ന് അങ്ങാടി ചുറ്റിയുള്ള പെരുന്നാള്‍ പ്രദക്ഷിണം, ആശീര്‍വാദം എന്നിവ നടക്കും.
രാത്രി ഒന്‍പതിന് ഗജ വീരന്മാരുടേയും, വാദ്യമേളങ്ങളോട് കൂടിയ വിവിധ ദേശ പെരുന്നാള്‍ ആഘോഷങ്ങള്‍ ആരംഭിക്കും. 24ന് ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാന, പെരുന്നാള്‍ സന്ദേശം, സ്‌ളീബാ വണക്കവും ഉണ്ടാകും. പകല്‍ പെരുന്നാള്‍ ആഘോഷം 4.45ന് സമാപിക്കും. തുടര്‍ന്ന് പ്രദക്ഷിണത്തിനു ശേഷം നേര്‍ച്ചസദ്യയോടെ പെരുന്നാള്‍ സമാപിക്കും. പെരുന്നാള്‍ കൊടിയേറ്റത്തിന് വികാരി ഫാ. യെല്‍ദോ, എം. ജോയ്, ട്രസ്റ്റി ജിജോ ജേക്കബ്, സെക്രട്ടറി ഡോ. പ്രദീപ് ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."