സര്‍ക്കാരിന് പൂര്‍ണ പിന്തുണയെന്ന് കോണ്‍ഗ്രസ്
തൃശൂര്‍: സര്‍ക്കാരിന്റെ നയപരമായ പല തീരുമാനങ്ങളോടും വിയോജിപ്പ് ഉണ്ടെങ്കിലും അതിനെതിരായി സമരം നടത്തുന്ന സന്ദര്‍ഭമാണെങ്കിലും പനിയുടെ പ്രതിരോധത്തിന്റ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ പ്രസ്താവിച്ചു.
സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുത്ത് നടത്തുന്ന പ്രവര്‍ത്തികളില്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കാളികളാവും. കൂടാതെ മണ്ഡലം ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്വന്തം നിലയിലും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തികള്‍ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.
മെഡിക്കല്‍ കോളജില്‍ അനില്‍ അക്കര എം.എല്‍.എ ചെയര്‍മാനും, രാജേന്ദ്രന്‍ അരങ്ങത്ത്, കെ. അജിത്കുമാര്‍ കണ്‍വീനറും, എം.എ രാമകൃഷ്ണന്‍ കോര്‍ഡിനേറ്ററുമായ കമ്മിറ്റിയാണ് ''പരിസ്ഥിതി സൗഹൃദ ആതുരാലയം'' പദ്ധതി നടപ്പിലാക്കുവാന്‍ നേതൃത്വം നല്‍കുന്നത്. ഒരു മാസം ഇതിനായി പ്രവര്‍ത്തിക്കും.
മാലിന്യങ്ങള്‍ നീക്കുന്നതോടൊപ്പം ഫലവൃക്ഷങ്ങള്‍, തണല്‍ മരങ്ങള്‍, പൂച്ചെടികള്‍വച്ച് പിടിപ്പിക്കും.
ഇവയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നിന് വേണ്ടി വടക്കാഞ്ചേരി എം.എല്‍.എയുടെ നേതൃത്വത്തില്‍ കൃത്യമായ മേല്‍നോട്ട പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് ടി. എന്‍. പ്രതാപന്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."