HOME
DETAILS
MAL
ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
backup
June 24 2017 | 20:06 PM
അഹമ്മദാബാദ്: ഹിന്ദി രാഷ്ട്രഭാഷയാണെന്നും മറ്റേതൊരു ഭാഷയേക്കാളും രാജ്യ പുരോഗതിക്ക് ഹിന്ദി പഠിക്കേണ്ടത് അനിവാര്യമാണെന്നും കേന്ദ്ര മന്ത്രി എം. വെങ്കയ്യ നായിഡു. രാജ്യത്തിന്റെ രാഷ്ട്രഭാഷയാണ് ഹിന്ദി. ഈ ഭാഷ പഠിച്ചിട്ടില്ലെങ്കില്‍ രാജ്യപുരോഗതിക്ക് തടസമായി മാറും. നിര്‍ഭാഗ്യവശാല്‍ എല്ലാവരും ഇംഗ്ലീഷ് മീഡിയത്തെയാണ് ആശ്രയിക്കുന്നത്. താന്‍ ബ്രിട്ടീഷ് വിരോധിയാണ്. എന്നാല്‍ അവരുടെ ഭാഷയെ എതിര്‍ക്കില്ല. നമുക്ക് എല്ലാ ഭാഷയും പഠിക്കണം. എന്നാല്‍ ഇംഗ്ലീഷ് പഠിച്ച് മനസ് മാറ്റുന്ന നടപടി ശരിയല്ല. ഇത് രാജ്യപുരോഗതിക്ക് തടസമാകും-നായിഡു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."