ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാന്‍ഡ് കവാടം അപകടാവസ്ഥയില്‍
ഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാന്റിന്റെ മുന്‍വശത്തുള്ള കെട്ടിടത്തിന്റെ കവാടത്തിന്റെ തൂണുകള്‍ അപകടാവസ്ഥയില്‍. വര്‍ഷങ്ങളുടെ കാലപ്പഴക്കത്താല്‍ തൂണുകളിലെ കോണ്‍ക്രീറ്റുകള്‍ അടര്‍ന്ന് കമ്പികളെല്ലാം പുറത്തുകാണുന്ന രീതിയിലാണുള്ളത്. മാത്രവുമല്ല തൂണിന്റെ കമ്പികളെല്ലാം തുരുമ്പെടുത്ത രീതിയില്‍ തകര്‍ച്ചാ ഭീഷണിയും നേരിടുന്ന അവസ്ഥയാണ്. ബസ് സ്റ്റാന്‍ഡ് കവാടത്തിന്റെ പില്ലറിനു പുറമേ ചുമരും വിണ്ടും പൊളിഞ്ഞ രീതിയിലാണ് കാണപ്പെടുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കി വരുന്ന നഗരസഭാ ബസ സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സിന് മറയായി നില്‍ക്കുന്ന ഈ കെട്ടിടം പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ നഗരസഭാ കൗണ്‍സില്‍ യോഗത്തിലും ഭരണപ്രതിപക്ഷ ഭേദമില്ലാതെ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
കാലപഴക്കംചെന്ന ഈ കെട്ടിടം പൊളിച്ചുനീക്കുകയും ചെയ്താല്‍ നഗരസഭ ബസ് സ്റ്റാന്‍ഡിന് സംസ്ഥാനപാതയില്‍നിന്നുള്ള ദൃശ്യഭംഗിയും കൂടും. ഈ കെട്ടിടത്തിലെ വാടകക്കാര്‍ക്ക് നഗരസഭ ബസ് സ്റ്റാന്റ് കോംപ്ലക്‌സിലെ കെട്ടിടത്തില്‍ റൂമുകള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ അനുവദിക്കുമെന്ന് നഗരസഭ അധികൃതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്നു നിലയുള്ള കെട്ടിടം പൊളിച്ചുനീക്കുന്നതോടെ ഒറ്റപ്പാലം ടൗണില്‍ വിശാലത കൈവരിക്കാനാവും. കേടുപാടുകള്‍ വന്ന നഗരസഭയുടെ പഴയ കെട്ടിടം പൊളിച്ചുനീക്കണമെന്ന ആവശ്യം നഗരനിവാസികളിലും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."