ഡാര്‍ജിലിങ് പ്രക്ഷോഭം രൂക്ഷം ഗൂര്‍ഖാലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്ട്രേഷനില്‍ നിന്ന് കൂട്ടരാജി
ഡാര്‍ജിലിങ്: സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് ഡാര്‍ജിലിങ്ങില്‍ തുടരുന്ന പ്രക്ഷോഭത്തിന് അയവില്ല. അനിശ്ചിതകാല ബന്ദ് നടത്തി മേഖല സ്തംഭിപ്പിച്ച് നടത്തുന്ന പ്രതിഷേധത്തിനുപിന്നാലെ ഗൂര്‍ഖാലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്ട്രേഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 45 അംഗങ്ങള്‍ രാജിവച്ചു. രാജിവച്ചവരില്‍ ചീഫ് എക്സിക്യൂട്ടിവ് ബിമല്‍ ഗുരുങ്ങും ഉള്‍പ്പെടും.
ബംഗാള്‍ വിഭജിച്ച് ഗൂര്‍ഖാ ലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച അംഗങ്ങളാണ് ഗൂര്‍ഖാ ടെറിട്ടോറിയല്‍ അഡ്മിനിസ്ട്രേഷനിലുള്ളത്. പ്രക്ഷോഭകര്‍ക്കു നേരെ പൊലിസ് നടത്തിയ വെടിവയ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഗുരുങ്ങിന്റെ നേതൃത്വത്തിലുള്ള 45 അംഗങ്ങള്‍ രാജിവച്ചത്.
ഇവരുടെ രാജിക്കത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ചുകൊടുത്തതായി ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച ജനറല്‍ സെക്രട്ടറി റോഷന് ഗിരി അറിയിച്ചു.
ജി.ജെ.എം പ്രഖ്യാപിച്ച അനിശ്ചിത കാല ബന്ദിനെ തുടര്‍ന്ന് തേയില തോട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചിട്ടുണ്ട്. 87 തേയില തോട്ടങ്ങളാണ് ഇവിടെയുള്ളത്. സമരത്തെ തുടര്‍ന്ന് വാര്‍ഷിക വരുമാനത്തില്‍ 45 ശതമാനത്തിന്റെ കുറവുള്ളതായി തോട്ടം ഉടമകള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."