വാളയാര്‍ സംഭവത്തിലെ പ്രതികളെ രക്ഷിച്ചത് സ.പി.എമ്മെന്ന്, ഗുരുതര ആരോപണവുമായി കുട്ടികളുടെ മാതാവ്, ചോദ്യം ചെയ്യുന്നത് വേട്ടക്കാര്‍ തന്നെ സംരക്ഷകരാകുന്നതിന്റെ ഇരട്ടാത്താപ്പിനെ
പാലക്കാട്: വാളയാര്‍ സംഭവത്തില്‍ സി.പി.എമ്മിനെതിരേ ഗുരുതര ആരോപണവുമായി മരിച്ച പെണ്‍കുട്ടികളുടെ മാതാവ്. കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് സി.പി.എം ആണെന്ന് അവര്‍ ആരോപിച്ചു. ചങ്ങലക്കു തന്നെയാണ് ഭ്രാന്തിളകിയിരിക്കുന്നത്. അപ്പോള്‍ഇവരില്‍ നിന്ന് എങ്ങനെ നീതി ലഭിക്കുമെന്നും അവര്‍ ചോദിച്ചു. ഇരകള്‍ക്കു നീതിതേടി വേട്ടക്കാര്‍ തന്നെ രംഗത്തുവരുന്ന ഇരട്ടത്താപ്പിനെതിരേയാണ് അവര്‍ രംഗത്തുവന്നിരിക്കുന്നത്.
പൊലിസും പ്രോസിക്യൂഷനും ചേര്‍ന്ന് കേസ് അട്ടിമറിച്ചെന്ന ആരോപണം ശക്തമായതിനു പിന്നാലെയാണ് അവര്‍ ഈ ആരോപണവുമായി രംഗത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്.
പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ നടപടിയുണ്ടായില്ല. ആദ്യകുട്ടിയുടെ മരണശേഷം ഒന്നാം പ്രതി മധുവിനെതിരെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പൊലിസ് കാര്യമായി അന്വേഷണം നടത്തിയില്ല. വിചാരണാഘട്ടത്തിലും സഹായം ലഭിച്ചില്ല.
പ്രതികള്‍ക്ക് സി.പിഎം ബന്ധമുണ്ടെന്നു തെളിയിക്കുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പീഡന കേസിലെ പ്രതികളുമായി യാതൊരു ബന്ധവും ഇല്ലെന്ന് സി.പി.എം പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോഴുമത് ആവര്‍ത്തിക്കുന്നു. പ്രതികള്‍ക്കായി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിനെതിരെയും ഇവര്‍ രംഗത്തെത്തിയിരുന്നു. ഈ പൊലീസ് ഇനി അന്വേഷിച്ചിട്ട് കാര്യമില്ലെന്നായിരുന്നു പ്രതികരണം. പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പൊലിസ് വ്യക്തമാക്കിയതിനു പിന്നലെയായിരുന്നു പ്രതികരണം.
2017 ലാണ് വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മാസങ്ങളുടെ വ്യത്യാസത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാളെ നേരത്തെ വിട്ടയച്ചു.
ബാക്കിയുള്ള മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ രണ്ട് ദിവസം മുന്‍പാണ് പോക്‌സോ കോടതി വിട്ടയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."