അമ്പലപ്പാറ വനിതാ വ്യവസായ കേന്ദ്രം തുറക്കാന്‍ തീരുമാനം
പത്തിരിപ്പാല: ഒന്നരപതിറ്റാണ്ടായി അടഞ്ഞുകിടക്കുന്ന അമ്പലപ്പാറ വനിതാ വ്യവസായകേന്ദ്രം തുറക്കാന്‍ തീരുമാനം. 2004-ലാണ് വ്യവസായകേന്ദ്രം സ്ഥാപിച്ചത്. ജില്ലാപഞ്ചായത്തിന്റെ 2001-2002 വര്‍ഷത്തെ ജനകീയാസൂത്രണ ഫണ്ട് വിനിയോഗിച്ചിരുന്നു നിര്‍മാണം. തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനായി കുടുംബശ്രീ യൂനിറ്റുകളാണ് വ്യവസായകേന്ദ്രം തുറക്കുന്നതിനു ഇപ്പോള്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഇത്രയുംകാലം ഏറ്റെടുത്ത് നടത്താന്‍ ആളില്ലാതെ കെട്ടിടം തകര്‍ച്ച നേരിടുകയായിരുന്നു.
അമ്പലപ്പാറ-മേലൂര്‍ റോഡില്‍ പഞ്ചായത്തിന്റെ സ്ഥലത്താണ് വ്യവസായകേന്ദ്രം നിലനില്‍ക്കുന്നത്. സ്ത്രീകളെ സ്വയംപര്യാപ്തമാക്കുന്നതിനായി സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായകമാകുമെന്ന നിലയ്ക്കാണ് കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ വന്നതോടെ ഇത് അടച്ചുപൂട്ടുകയായിരുന്നു. വനിതകള്‍ക്കു മാത്രമുള്ള കെട്ടിടമായതിനാല്‍ പുരുഷന്‍മാര്‍ക്ക് നല്‍കാന്‍ വ്യവസ്ഥയില്ലാത്തതും കെട്ടിടം അടച്ചിടുന്നതിനു കാരണമായി.
പരിപാലനവും ഉപയോഗവുമില്ലാതെ വന്നതിനാല്‍ കെട്ടിടത്തിന്റെ ഷട്ടറുകള്‍ തുരുമ്പെടുക്കുകയും കെട്ടിടത്തിന് ബലക്ഷയം സംഭവിക്കുകയും ചെയ്തു. വ്യവസായകേന്ദ്രത്തിലെ അഞ്ചുമുറികളില്‍ മൂന്നെണ്ണത്തില്‍ കുടുംബശ്രീ യൂനിറ്റുകളുടെ നേതൃത്വത്തില്‍ വിവിധ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ധാരണയായതായി പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."