കോടിയേരി അമേരിക്കയിലേക്ക്, ചികിത്സക്കെന്നു വിശദീകരണം
തിരുവനന്തപുരം: ഉപ തിരഞ്ഞെടുപ്പിലെ വിവാദങ്ങളും വാളയാറിലെ പീഡന വിവാദവുമടക്കം കേരളത്തില്‍ കത്തി നില്‍ക്കുന്നതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അമേരിക്കയിലേക്ക് യാത്ര തിരിച്ചു. പാര്‍ട്ടി ചുമതലകള്‍ക്ക് പകരം ആളെ നിയോഗിക്കാതെയാണ് ഭാര്യ വിനോദിനിക്ക് ഒപ്പം കോടിയേരി ഹൂസ്റ്റണിലേക്ക് യാത്രയായത്. രണ്ടാഴ്ചത്തേക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്തിട്ടുണ്ട്.
ചികിത്സക്കായാണ് ഈ യാത്രയെന്നാണറിയുന്നത്. ആരോഗ്യ പ്രശ്നങ്ങളില്‍ വിദഗ്ധ പരിശോധന ആവശ്യമാണെന്നുംസൂചനയുണ്ട്. ഒരുമാസത്തേക്കാണ് അമേരിക്കന്‍ യാത്ര.
വിദഗ്ധ പരിശോധക്ക് ശേഷം തുടര്‍ ചികിത്സ ആവശ്യമെങ്കില്‍ അവധി നീട്ടാനാണ് ആലോചന. രണ്ടാഴ്ചത്തെ മാത്രം അവധിയായതുകൊണ്ടാണെത്രെ പകരം ആര്‍ക്കും ചുമതല നല്‍കാത്തത്. ഒരുപക്ഷേ അവധി നീട്ടേണ്ടിവന്നാല്‍ പകരം ആളിന് ചുമതല നല്‍കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."