HOME
DETAILS

ശാപമോക്ഷം തേടി അട്ടപ്പാടി റോഡ്; നിര്‍മാണം ആരംഭിക്കുമെന്ന പ്രഖ്യാപനത്തിന് രണ്ടാണ്ട്

  
backup
November 19 2018 | 07:11 AM

%e0%b4%b6%e0%b4%be%e0%b4%aa%e0%b4%ae%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f

അഗളി: മണ്ണാര്‍ക്കാട് മുതല്‍ തമിഴ്‌നാട് അതിര്‍ത്തിയായ ആനക്കട്ടി വരെ നീളുന്ന 58 കിലോമീറ്റര്‍ റോഡ് തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിട്ട് രണ്ടുവര്‍ഷം പിന്നിടുന്നു. കുണ്ടും കുഴിയുമായി ഈ വഴിയുള്ള യാത്ര ദുരിതപൂര്‍ണമായിട്ടും റോഡ് ഗതാഗതയോഗ്യമാക്കാനുള്ള ഒരുനടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഉദ്യോഗസ്ഥരോടോ ജനപ്രതിനിധികളോടോ റോഡിനേക്കുറിച്ച് ചോദിച്ചാല്‍ നാളെമുതല്‍ നിര്‍മാണ പ്രവൃത്തി തുടങ്ങുമെന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നത്. നാലുകോടി രൂപ സര്‍ക്കാര്‍ താല്‍ക്കാലിക നിര്‍മാണങ്ങള്‍ക്ക് നീക്കിവച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ദിനംപ്രതി ചുരത്തിലെ റോഡ് തകര്‍ന്നു തരിപ്പണമാകുന്നതു കണ്ടിട്ടും നീക്കിവച്ച തുകയുടെ പണിയെങ്കിലും തുടങ്ങുന്നുമില്ല. ഇതിനിടെ കിഫ്ബിയില്‍നിന്നും 80 കോടി രൂപ അനുവദിച്ചുവെന്നും ഉടന്‍ പണിതുടങ്ങുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കാവുകയാണ്. അട്ടപ്പാടിയിലേക്കുള്ള പ്രധാനപ്പെട്ട പാതയുടെ നിര്‍മാണം എത്രയുംവേഗം തുടങ്ങണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങളും പരാതികളും സര്‍ക്കാരിന്റെ മുന്നിലെത്തിയിട്ടുള്ളത്. എന്നാല്‍ ഇതൊന്നും ഗൗരവമായി കാണാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല.
റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് അട്ടപ്പാടിയില്‍ നിരവധി സമരങ്ങള്‍ നടന്നിട്ടും ബന്ധപ്പെട്ടവര്‍ അതെല്ലാം അവഗണിക്കുകയാണുണ്ടായത്. പ്രതിഷേധങ്ങള്‍ കനക്കുമ്പോഴും പ്രശ്‌നപരിഹാരത്തിനുള്ള യാതൊരു മുന്നൊരുക്കങ്ങളും നടക്കുന്നില്ല.  ആദിവാസി വികസന പദ്ധതിക്കാരുടെ സ്വര്‍ഗഭൂമിയായ അട്ടപ്പാടിയില്‍ ജനങ്ങളുടെ പ്രധാന ആവശ്യമായ റോഡ് നവീകരണം ഏറ്റെടുക്കാന്‍ ആളില്ലെന്ന വിചിത്രവാദമാണ് അധികൃതര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ പൊതുമരാമത്ത്‌വകുപ്പ് സ്വന്തംനിലയില്‍ അട്ടപ്പാടിയിലെ റോഡുകളിലെ ഓട്ടയടക്കാനുള്ള ശ്രമമെങ്കിലും നടത്തിയാല്‍ നന്നായിരുന്നുവെന്നാണ് ജനങ്ങള്‍ പരിഭവം പറയുന്നത്. അട്ടപ്പാടിയിലുള്ളവരെ വഞ്ചിച്ച് കാലംകഴിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും ബന്ധപ്പെട്ടവര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ആഴ്ചയിലൊരിക്കല്‍ അട്ടപ്പാടി സന്ദര്‍ശിക്കുന്ന സബ്കലക്ടര്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് ഇവിടുത്തെ കാര്യങ്ങള്‍ അറിയാമെന്നിരിക്കെ റോഡ് പണിയുടെ കാര്യത്തില്‍ തുടരുന്ന നിസംഗത ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം വര്‍ധിപ്പിക്കുന്നുണ്ട്. സ്ഥലം എം.എല്‍.എയും എം.പിയും അട്ടപ്പാടി റോഡ് വിഷയത്തില്‍ ഒരു താല്‍പ്പര്യവും കാണിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago